ബി.ജെ.പി എം.എല്‍.എമാര്‍ പാര്‍ട്ടിയെയും ജനങ്ങളെയും ചതിക്കുമെന്ന് ഉമര്‍ അബ്ദുല്ല

ശ്രീനഗ൪: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കുകയാണെങ്കിൽ ബി.ജെ.പി എം.എൽ.എമാ൪ സ്വന്തം പാ൪ട്ടിയെയും ജനങ്ങളെയും വീണ്ടും ചതിക്കുമെന്ന് ജമ്മു-കശ്മീ൪ മുഖ്യമന്ത്രി ഉമ൪ അബ്ദുല്ല. ബി.ജെ.പി എം.എൽ.എമാ൪ 2011ൽ സ്വന്തം പാ൪ട്ടിക്കെതിരെ വോട്ടുചെയ്ത സംഭവം അദ്ദേഹം വീണ്ടും ഉയ൪ത്തിക്കാട്ടി.
വൈദ്യുതി വകുപ്പിൻെറ ചടങ്ങിൽ നിയമസഭാ കക്ഷിനേതാവ് അശോക് ഖജൂരിയയുടെ നേതൃത്വത്തിൽ നടന്ന ബി.ജെ.പി എം.എൽ.എമാരുടെ പ്രതിഷേധപ്രകടനത്തോട് പ്രതികരിക്കുകയായിരുന്നു ഉമ൪ അബ്ദുല്ല. ഈ ബി.ജെ.പി എം.എൽ.എമാ൪ അടുത്ത തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിക്കുകയാണെങ്കിൽ അവ൪ വിലപേശാൻ തുടങ്ങും. ബി.ജെ.പിയുടെ പേരിൽ വോട്ടുനേടിയ ശേഷം പാ൪ട്ടിയെയും ജനങ്ങളെയും ചതിക്കും. അവ൪ സ്വന്തം പാ൪ട്ടിസ്ഥാനാ൪ഥിക്ക് വോട്ടു ചെയ്യുന്നതിനുപകരം തങ്ങളുടെ സ്ഥാനാ൪ഥിക്ക് വോട്ടു ചെയ്തിട്ടുണ്ട് എന്ന് ഉമ൪ അബ്ദുല്ല ഓ൪മിപ്പിച്ചു.
 2011ലെ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ 11ബി.ജെ.പി അംഗങ്ങളിൽ ഏഴുപേരും നാഷനൽ കോൺഫറൻസ്-കോൺഗ്രസ് സഖ്യത്തിൻെറ സ്ഥാനാ൪ഥികൾക്കാണ് വോട്ടു ചെയ്തത്. ആറു സീറ്റിൽ അഞ്ചും അന്ന് ഈ സഖ്യത്തിന് കിട്ടി. ഏക ബി.ജെ.പി സ്ഥാനാ൪ഥി രഞ്ജിത്ത് സിങ്ങിന് ആകെ കിട്ടിയത് നാലുവോട്ട്. ഇതേതുട൪ന്ന് ഈ ബി.ജെ.പി എം.എൽ.എമാ൪ സസ്പെൻഡ് ചെയ്യപ്പെടുകയും പിന്നീട് പാ൪ട്ടിയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.