ബറേലി: ഉത്തരാഖണ്ഡിലെ ബി.ജെ.പി നേതാവിനെ ഉത്ത൪ പ്രദേശിൽ മരിച്ച നിലയിൽ കണ്ടത്തെി. രാകേശ് രസ്തോഗിയെയാണ് സ്വന്തം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തെിയത്. രണ്ടാഴ്ചക്കുള്ളിൽ ഉത്ത൪പ്രദേശിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ബി.ജെ.പി നേതാവാണ് രാകേശ്.
ബറേലി ജില്ലയിലെ ദേശീയ പാതയിൽ ബഹേരിയാലാണ് മൃതദേഹം കണ്ടത്തെിയത്. മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൈകൾ ബന്ധിച്ച നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് ബി.ജെ. പി നേതാവായ വിജയ് പണ്ഡിറ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്തെിയത്. മുസഫ൪നഗറിൽ നിന്നുള്ള ബി.ജെ.പി നേതാവ് ഓം വീ൪ സിങ്ങിനെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.