കൊച്ചി: ജില്ലയില്‍ ഗാര്‍ഹിക ബാലവേലയുള്‍പ്പെടെയുള്ളവക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജില്ല ാകലക്ടര്‍ എം.ജി. രാജമാണിക്യം പറഞ്ഞു. ഇതിനായി സ്ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും പരിശോധനകള്‍ ഊര്‍ജ്ജിതമാക്കാനും ലേബര്‍ ഓഫിസര്‍ക്ക് (എന്‍ഫോഴ്സ്മെന്‍റ്) നിര്‍ദേശം നല്‍കി. കഴിഞ്ഞ വര്‍ഷം 14 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തില്‍ ജില്ലയില്‍ പെരുമ്പാവൂരില്‍ ഒരു ഗാര്‍ഹിക ബാലവേല റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഈ വര്‍ഷം ഒന്നുംതന്നെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ലെങ്കിലും പരിശോധനകള്‍ തുടരും. ഗാര്‍ഹിക ബാലവേല നടക്കുന്നതായി സംശയിക്കപ്പെടുന്ന വീടുകളിലും വ്യാപാര കച്ചവട സ്ഥാപനങ്ങളിലും പരിശോധന നടത്തും. കുട്ടികളെ വേലചെയ്യാന്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ചൈല്‍ഡ് ലേബര്‍ അബോളിഷന്‍ ആന്‍ഡ് റെഗുലേഷന്‍ ആക്ട് അനുസരിച്ച് കേസെടുക്കും. 20000 രൂപ പിഴയും ആറു മാസം വരെ തടവും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ് ബാലവേലയെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ 0484 2423001 എന്ന നമ്പറില്‍ അറിയിക്കണമെന്നും കലക്ടര്‍ അറിയിച്ചു. സാര്‍വദേശീയ ബാലദിനമായ ഇന്ന് (ജൂണ്‍ 12) എറണാകുളം ജില്ലാ ലേബര്‍ ഓഫിസിന്‍െറ നേതൃത്വത്തില്‍ കാക്കനാട് മാര്‍ അത്തനേഷ്യസ് ഹൈസ്കൂളില്‍ രാവിലെ 9.30 ന് ബാലവേല വിരുദ്ധ പ്രതിജ്ഞയെടുക്കുമെന്ന് ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്‍റ്) അറിയിച്ചു. കുട്ടികള്‍ക്കായി ഉപന്യാസം, ചിത്രരചന മത്സരങ്ങളും സംഘടിപ്പിക്കും. ബാലവേല നിര്‍മാര്‍ജനവും കുട്ടികളുടെ അവകാശങ്ങളും എന്നതാണ് ഉപന്യാസവിഷയം. ബാലവേല വിരുദ്ധ സന്ദേശമാണ് ചിത്രരചനയുടെ വിഷയം. ചൈല്‍ഡ്ലൈനിന്‍െറ ആഭിമുഖ്യത്തില്‍ സൗത് കൊച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി ഗേള്‍സ് സ്കൂളില്‍ രാവിലെ 9.30 ന് ബാലവേല വിരുദ്ധ പ്രതിജ്ഞയെടുക്കും. തുടര്‍ന്നുനടക്കുന്ന പോസ്റ്റര്‍ പ്രകാശനം ഡി.സി.പി ആര്‍. നിശാന്തിനി ഉദ്ഘാടനം ചെയ്യും. ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്‍റ്) ശ്രീലാല്‍ അദ്ധ്യക്ഷനായിരിക്കും. ചൈല്‍ഡ്ലൈനും ജില്ല പഞ്ചായത്തുമായി സഹകരിച്ച് ഗാര്‍ഹിക ബാലവേലക്കെതിരെ ബോധവത്കരണ ശില്‍പശാല എ.ഡി.എം ബി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.