കരുവാരകുണ്ട്: കലവറയില്‍ അപേക്ഷ നല്‍കി നൂറുകണക്കിനാളുകള്‍ കാത്തിരിക്കുമ്പോഴും പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് ലോഡ് കണക്കിന് മണല്‍ നശിക്കുന്നു. റവന്യൂ വകുപ്പിന്‍െറ അലംഭാവമാണ് മണല്‍ നശിക്കുന്നതിന് പിന്നിലെന്നാണ് പരാതി. ഒലിപ്പുഴയില്‍ അങ്ങാടിച്ചിറയില്‍ നടപ്പാക്കുന്ന ചേറുമ്പ് ഇക്കോ വില്ളേജ് ടൂറിസം പദ്ധതിയുടെ ഭാഗമായി ചളി വാരിയിരുന്നു. ഇതിനിടെ ലോഡ് കണക്കിന് മണലാണ് ലഭിച്ചത്. ഇത് ഇപ്പോഴും സ്റ്റേഷന്‍ മുറ്റത്ത് കിടക്കുകയാണ്. പിടിച്ചിട്ട ടിപ്പര്‍, ഗുഡ്സ്, ഓട്ടോ എന്നിവകളിലും മണലുണ്ട്. ഇവയെല്ലാം റവന്യൂ വകുപ്പ് വഴി നിര്‍മിതി കേന്ദ്രക്ക് കീഴിലുള്ള കലവറക്ക് കൈമാറിയിട്ടുണ്ട്. 1000 ചതുരശ്ര അടിക്ക് താഴെയുള്ള വീട് നിര്‍മിക്കുന്ന ദാരിദ്ര്യ രേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് തുച്ഛ വിലയ്ക്ക് മണല്‍ നല്‍കുന്ന സംവിധാനമാണ് കലവറ. നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്ന ഈ ഏജന്‍സിയില്‍ അപേക്ഷ നല്‍കി. നൂറുകണക്കിന് ഗുണഭോക്താക്കളാണ് കാത്തിരിക്കുന്നത്. എന്നാല്‍, നടപടി ഇഴയുന്നത് മണല്‍ നശിക്കാനിടവരുത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.