ഫിറോസാബാദ്: പ്രായപൂ൪ത്തിയാകാത്ത കുട്ടിയുൾപ്പെടെ നാല് പെൺകുട്ടികൾ ഉത്ത൪പ്രദേശിൻെറ വിവിധ ഭാഗങ്ങളിൽ മാനഭംഗത്തിനിരയായി. സഹോദരിമാരും ആറു വയസ്സുള്ള കുട്ടിയുമുൾപ്പെടെയുളളവരാണ് പീഡിപ്പിക്കപ്പെട്ടത്.
ഫിറോസാബാദിനടുത്ത് ഫരിഹയിൽ വീടിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അയൽവാസിയായ ഉമേഷ് എന്ന യുവാവ് കടത്തിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിന്മേൽ അന്വേഷണം നടക്കുന്നതായും കുറ്റവാളിയെ ഉടൻ പിടികൂടുമെന്നും സി.ഐ ശൈലേന്ദ്ര ഭരദ്വാജ് അറിയിച്ചു. ഇത്താഹ് എന്ന ഗ്രാമത്തിൽ സഹോദരിമാരെ മാനഭംഗപ്പെടുത്തിയ കേസിൽ രാജ്പാൽ, മഹിപാൽ, സഞ്ജയ് എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
14ഉം 15ഉം വയസ്സുള്ള കുട്ടികൾ ജോലിക്ക് പോയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായത്. മഹ്രാഗഞ്ച് ജില്ലയിൽ 13 വയസ്സുള്ള പെൺകുട്ടിയെ അയൽവാസി വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയ കേസിൽ മസ്ഹ൪ എന്നയാളെ അറസ്റ്റുചെയ്ത് എഫ്.ഐ.ആ൪ ഫയൽ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.