ജയലളിതക്കെതിരായ കേസ്: സ്റ്റേ നീട്ടി

ന്യൂഡൽഹി:  അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതക്കെതിരെ ബംഗളൂരു കോടതിയിൽ നടക്കുന്ന വിചാരണക്ക് അനുവദിച്ച സ്റ്റേ സുപ്രീംകോടതി ഈ മാസം 16 വരെ നീട്ടി. ജസ്റ്റിസുമാരായ ജെ.എസ്. കെഹാ൪, സി. നാഗപ്പൻ എന്നിവരടങ്ങിയ ബെഞ്ചിൻേറതാണ് വിധി. ജൂൺ 16ന് നടക്കുന്ന വാദംകേൾക്കൽ വരെയാണ് ഇടക്കാല ഉത്തരവെന്ന് കോടതി വ്യക്തമാക്കി.തമിഴ്നാട് വിജിലൻസ് അടുത്ത വെള്ളിയാഴ്ചക്കകം കേസിൽ  പ്രതികരണം അറിയിക്കണം. ബംഗളൂരു കോടതിയിൽ ഈ കേസുമായി ബന്ധപ്പെട്ടുനടക്കുന്ന സിവിൽ നടപടികൾക്ക് സ്റ്റേ ബാധകമാകില്ളെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.