ഹൈദരാബാദ്: തെലങ്കാനയുടെ ആദ്യ മന്ത്രിസഭയെക്കുറിച്ച് ആദ്യദിനം തന്നെ വിവാദങ്ങളുയരുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിൽനിന്ന് മൂന്നുപേരുള്ള മന്ത്രിസഭയിൽ ഒരൊറ്റ വനിത പോലുമില്ല. 11 മന്ത്രിമാ൪ക്കൊപ്പം തിങ്കളാഴ്ച രാവിലെയാണ് റാവു സത്യപ്രതിജ്ഞ ചെയ്തത്. തെലുഗുദേശം പാ൪ട്ടി പ്രസിഡൻറ് എൻ. ചന്ദ്രബാബു നായിഡു ചടങ്ങിൽ സംബന്ധിച്ചില്ല. മകൻ കെ.ടി. രാമറാവുവിനു പുറമെ മരുമകൻ ടി. ഹരീഷ് റാവുവും മന്ത്രിസഭയിലുണ്ട്.
ഉന്നതജാതിക്കാരായ വേലമ്മ സമുദായത്തിൽപെട്ട കുടുംബമാണ് ചന്ദ്രശേഖര റാവുവിൻേറത്. നാലു റെഡ്ഡിമാ൪ മന്ത്രിസഭയിലുണ്ട്. അതിൽ മൂന്നുപേ൪ പിന്നാക്ക സമുദായക്കാരാണ്. ഒരാൾ ദലിതനും. മകനെയും മരുമകനെയും മന്ത്രിസഭയിലുൾപ്പെടുത്തിയതിലൂടെ റാവുവിൻെറ മന്ത്രിസഭയുടെ സാമൂഹിക പ്രാതിനിധ്യംതന്നെ ചോദ്യംചെയ്യപ്പെട്ടിരിക്കുകയാണ്. ‘അതൊരു വിമ൪ശം തന്നെയാണ്. പക്ഷേ, മെച്ചപ്പെട്ട പ്രകടനംകൊണ്ട് ഞങ്ങൾ വിമ൪ശകരെ നിശ്ശബ്ദരാക്കും’ -റാവുവിൻെറ മകൻ കെ.ടി. രാമറാവു പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനും മരുമകനും കാബിനറ്റ് റാങ്കുള്ള മന്ത്രിമാരായിരിക്കും. മന്ത്രിസഭയിലെ ഏക മുസ്ലിം ആയ മുഹമ്മദ് മഹ്മൂദ് അലിയും ഏക ദലിത് മുഖമായ ടി. രാജയ്യയും ഉപമുഖ്യമന്ത്രിമാരാവാൻ സാധ്യതയുണ്ട്. റാവുവിൻെറ മകൾ കെ. കവിത ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.