കണ്ണൂ൪: പരിയാരം മെഡിക്കൽ കോളജ് സ൪ക്കാ൪ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ പാ൪ട്ടികൾ ഒത്തുകളിക്കുകയാണെന്ന് പരിസ്ഥിതി പ്രവ൪ത്തകൻ സി.ആ൪. നീലകണ്ഠൻ. പരിയാരം മെഡിക്കൽ കോളജിൽ സ്വാശ്രയ രീതിയിൽ വിദ്യാ൪ഥി പ്രവേശം നടത്താനുള്ള തീരുമാനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതി നടത്തിയ കലക്ടറേറ്റ് മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും ഭരണ പ്രതിപക്ഷങ്ങൾ ഒന്നാണ്. സ൪ക്കാ൪ ഭൂമിയിൽ സ൪ക്കാറിൻെറ ഗാരൻറിയിൽ ഹഡ്കോയിൽനിന്ന് വായ്പയെടുത്ത് പണിത കെട്ടിടത്തിൽ സ൪ക്കാ൪ ഗ്രാൻേറാടെ പ്രവ൪ത്തിക്കുന്ന പരിയാരം മെഡിക്കൽ കോളജ് സ൪ക്കാ൪ ഏറ്റെടുക്കണമെന്നത് തികച്ചും ന്യായമായ ആവശ്യമാണ്. എന്നാൽ, ഈ വ൪ഷവും സ്വാശ്രയ രീതിയിൽ പ്രവേശം നടത്തി കോടികൾ തട്ടുന്ന ചൂതാട്ടമാണ് നടക്കാൻ പോവുന്നത്. കോളജ് മാനേജ്മെൻറും സ൪ക്കാറും ജനങ്ങളെ പറഞ്ഞു പറ്റിക്കുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേ നന്മയുള്ളവ൪ ഒരുമിച്ചുനിന്ന് മെഡിക്കൽ കോളജ് സ൪ക്കാ൪ ഏറ്റെടുക്കാൻ ജനകീയ പ്രക്ഷോഭം നടത്തണമെന്ന് നീലകണ്ഠൻ ആവശ്യപ്പെട്ടു.
പ്രക്ഷോഭ സമിതി കൺവീ൪ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കെ.എം. മഖ്ബൂൽ (സോളിഡാരിറ്റി), സാജിദ സജീ൪ (വെൽഫെയ൪ പാ൪ട്ടി), സി. ശശി (പൗരാവകാശ സംരക്ഷണ സമിതി), പോൾ ടി. സാമുവൽ (എസ്.യു.സി.ഐ കമ്യൂണിസ്റ്റ്), പി.പി. മോഹനൻ (ആ൪.എം.പി), കെ. രമേശൻ (സമാജ്വാദി ജനപരിഷത്ത്), എം.കെ. മനോഹരൻ (കപ്പൽപൊളി വിരുദ്ധ സമിതി), കെ.കെ. ഉത്തമൻ (എൻ.എച്ച് 17 ആക്ഷൻ കൗൺസിൽ), പ്രഫ. എ. ജമാലുദ്ദീൻ, പി. മൂസ എന്നിവ൪ സംസാരിച്ചു. അഡ്വ. വിനോദ് പയ്യട സ്വാഗതവും എം.കെ. ജയരാജൻ നന്ദിയും പറഞ്ഞു. മാ൪ച്ചിന് വി. കൃഷ്ണൻ കരിങ്കൽകുഴി, രമേശൻ മാമ്പ, സതീശൻ കൊറ്റാളി, മേരി എബ്രഹാം, പള്ളിപ്രം പ്രസന്നൻ എന്നിവ൪ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.