സിംഗപ്പൂ൪: ചൈന തെക്കൻ സമുദ്രപ്രദേശത്ത് അസ്ഥിരത വിതക്കുകയാണെന്ന് അമേരിക്കയുടെ തുറന്ന വിമ൪ശം. എന്നാൽ, അമേരിക്കയും ജപ്പാനും ഏഷ്യ-പസഫിക് മേഖല കൈയടക്കാനും വിഭജിക്കാനുമാണ് ശ്രമിക്കുന്നതെന്ന് ചൈന തിരിച്ചടിച്ചു.
സിംഗപ്പൂരിൽ നടന്ന ഏഷ്യൻ സുരക്ഷാ ഉച്ചകോടിയിലാണ് യു.എസ് ആഭ്യന്തര സെക്രട്ടറി ചക് ഹെഗൽ തെക്കൻ ചൈനയിലെ സമുദ്രപ്രദേശത്തുള്ള ചൈനയുടെ പ്രവ൪ത്തനങ്ങളെയും അധികാരത്തെയും വിമ൪ശിച്ചത്. സമുദ്രാതി൪ത്തി അവകാശവുമായി ബന്ധപ്പെട്ടാണ് ജപ്പാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി ചൈനയുടെ ഭിന്നത. മാത്രമല്ല, ചില ദ്വീപുകളുടെ നിയന്ത്രണം ചൈന അവകാശപ്പെടുന്നതും മേഖലയിൽ സംഘ൪ഷം സൃഷ്ടിച്ചിരുന്നു.
‘തെക്കൻ ചൈന സമുദ്രമേഖല നേരത്തേ ചൈനതന്നെ സമാധാനത്തിൻെറയും സഹകരണത്തിൻെറയും സൗഹൃദത്തിൻെറയും സമുദ്രമെന്ന് വിശേഷിപ്പിച്ചിരുന്നു. അതങ്ങനെതന്നെ നിലനി൪ത്താൻ എല്ലാവരും ശ്രമിക്കണം. പക്ഷേ, കുറച്ചു കാലമായിട്ട് ചൈന ആ മേഖലയിൽ ഏകപക്ഷീയവും അസ്ഥിരവുമായ തീരുമാനങ്ങൾ നടപ്പാക്കുന്നു’- ഹെഗൽ പറഞ്ഞു. അമേരിക്ക മേഖലയിലെ വിഷയങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. മേഖലയിൽ നേരിട്ട് താൽപര്യമില്ളെങ്കിലും ഇവിടെ ഒരു തരത്തിലുള്ള കുഴപ്പവും അനുവദിക്കില്ളെന്നാണ് അമേരിക്കയുടെ നിലപാട്.
ഇതിന് മറുപടിയായാണ് ചൈനീസ് വിമോചന സേനയുടെ ഡെപ്യൂട്ടി ചീഫ് ലഫ്റ്റനൻറ് ജനറൽ വാങ് ഗുവാഷോങ് ജപ്പാനും അമേരിക്കയുമാണ് മേഖലയിൽ സംഘ൪ഷം വിതക്കുന്നതെന്ന് ആരോപിച്ചത്. ചക് ഹെഗലുമായുള്ള കൂടിക്കാഴ്ചയിലും ജനറൽ വാങ് ചൈനീസ് നിലപാട് ശക്തമായി അറിയിച്ചു. ചൈനക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.
ഇവിടെ ഒരു സംഘ൪ഷവും ചൈന സൃഷ്ടിക്കുന്നില്ല. അമേരിക്കയുടെയും ജപ്പാൻെറയും ഭാഷ ഭീഷണിനിറഞ്ഞതാണ്. അത് അംഗീകരിക്കാനാകില്ല. ചൈനയുടെ പരാമാധികാരം ചോദ്യം ചെയ്യാൻ ഒരു രാജ്യത്തെയും അനുവദിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
സിംഗപ്പൂരിലെ വേദിയിൽ ആസ്ട്രേലിയയും ചൈനയെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.