അഫ്ഗാന്‍ താലിബാനെ ചൊടിപ്പിച്ച പാക് താലിബാന്‍ വക്താവ് പുറത്ത്

ഇസ്ലാമാബാദ്: അഫ്ഗാൻ താലിബാനെ ചൊടിപ്പിച്ച് പ്രസ്താവനയിറക്കിയ പാക് താലിബാൻ വക്താവിനെ പിരിച്ചുവിട്ടു. ഇരുസംഘടനകളും തമ്മിലെ ഭിന്നത പരിഹരിക്കുന്നതിൻെറ ഭാഗമായാണ് പിരിച്ചുവിടൽ. പാക് താലിബാനിലെ പ്രമുഖനും സംഘടനയുടെ വക്താവുമായ ഇഹ്സാനുല്ല ഇഹ്സാനിനെയാണ് പുറത്താക്കിയത്. വടക്കൻ വസീറിസ്താൻ മേഖലയിൽ വക്താവിനെ പുറത്താക്കിയ വിവരമറിയിച്ച്  ലഘുലേഖ വിതരണം ചെയ്തു.  താലിബാനിലെ ഏതുതരത്തിലുള്ള ഭിന്നതയും പടിഞ്ഞാറൻ ശക്തികൾക്കെതിരായ പോരാട്ടത്തെ ദു൪ബലപ്പെടുത്തുമെന്ന കണക്കുകൂട്ടലിൻെറ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഇഹ്സാനുല്ല നേരത്തേ ഒരു പ്രാദേശിക ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ദോഹയിൽ നടക്കുന്ന യു.എസ്- താലിബാൻ സമാധാന ച൪ച്ചയെ വിമ൪ശിച്ചിരുന്നു.
‘താലിബാനാണ് ഞങ്ങളുടെ അടിസ്ഥാനം, മുല്ലാ ഉമറാണ് ഞങ്ങളുടെ നേതാവ്, അതിനാൽ ഇന്നു മുതൽ ഇഹ്സാൻ ഞങ്ങളുടെ വക്താവല്ല’- പാക് താലിബാൻ പ്രമുഖൻ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോ൪ട്ട്  ചെയ്തു.   2007ൽ സ്ഥാപിതമായ തഹ്രീകെ താലിബാൻ പാകിസ്താൻ, അഫ്ഗാൻ താലിബാനെ പിന്തുണക്കുന്ന പാകിസ്താനിലെ വടക്കു പടിഞ്ഞാറൻ സംഘടനയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.