ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് നിയമസഭാംഗത്തെ തട്ടിക്കൊണ്ടുപോയി. പാകിസ്താൻ മുസ്ലിംലീഗ് (എൻ) അംഗം റാണ ജമീൽ ഹസനെയാണ് തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി അഞ്ചുകോടി മോചനദ്രവ്യം ആവശ്യപ്പെട്ടത്. കുടുംബവുമൊത്ത് ഇസ്ലാമാബാദിലേക്കുള്ള യാത്രാമധ്യേ പഞ്ചാബിലെ പിണ്ടി ബാട്ടിയയിൽവെച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് ഡോൺ പത്രം റിപ്പോ൪ട്ട് ചെയ്തു. രണ്ടുദിവസത്തിനുള്ളിൽ പണം നൽകിയില്ളെങ്കിൽ പരിണിതഫലം മോശമായിരിക്കുമെന്ന് റാഞ്ചികൾ കുടുംബത്തെ ഭീഷണിപ്പെടുത്തി. എന്നാൽ, സംഭവത്തിനു പിന്നിൽ ആരാണെന്ന് വ്യക്തമല്ല. യാത്രാസമയത്ത് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ളെന്നും റിപ്പോ൪ട്ടുണ്ട്. പൊലീസ് അന്വേഷണം ഊ൪ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.