കാബൂൾ: അഫ്ഗാനിസ്താൻെറ കിഴക്കൻ മേഖലയിൽ റോഡരികിൽ ബോംബ് പൊട്ടി 12 പേ൪ കൊല്ലപ്പെട്ടു. രണ്ടു കാറിൽ ഗിറോ ജില്ലയിൽനിന്ന് കിഴക്കൻ ഖസ്നി പ്രവിശ്യയിലേക്ക് പോയവരാണ് സ്ഫോടനത്തിൽ മരിച്ചത്. ഇവരിൽ ഏഴ് പേ൪ സ്ത്രീകളാണ്. ആരും സംഭവത്തിൻെറ ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്താനിൽ റോഡരികിൽ അപ്രതീക്ഷിത സ്ഫോടനങ്ങൾ വലിയ ഭീഷണിയാണ്. ഇതിൽ പലതും മുമ്പ് താലിബാൻ ഉൾപ്പെടെ സ്ഥാപിച്ച മൈനുകളിൽ തട്ടിയാണ് അപകടങ്ങൾ സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.