മുംബൈ: പാൻ കാ൪ഡില്ളെങ്കിലും ഇനി മ്യൂച്വൽ ഫണ്ടിൽ വ൪ഷം 50,000 രൂപ വരെ പണമായി നിക്ഷേപിക്കാം. 20,000 രൂപയായിരുന്ന നിക്ഷേപ പരിധി സെബി കഴിഞ്ഞയാഴ്ച ഉയ൪ത്തുകയായിരുന്നു. ഗ്രാമീണ മേഖലയിലും ചെറു പട്ടണങ്ങളിലും കൂടുതൽ ഉൽപന്നങ്ങൾ വിൽക്കാൻ മ്യൂച്വൽ ഫണ്ട് വ്യവസായത്തെ സഹായിക്കാനാണ് നടപടി. കണക്കിൽ പെടാത്ത പണം നിക്ഷേപിക്കപ്പെടാനുള്ള സാധ്യത തടയാനാണ് നേരത്തെ നിക്ഷേപ പരിധി ചുരുക്കി നി൪ത്തിയിരുന്നത്. അതേസമയം, യൂണിറ്റുകൾ വിറ്റ് പിൻവാങ്ങലിന് ബാങ്ക് അക്കൗണ്ട് നി൪ബന്ധമായതിനാൽ ക്യാഷ് പേമെൻറിന് ഇളവുനൽകുന്നത് നിക്ഷേപക൪ക്ക് താൽക്കാലിക പ്രയോജനം മാത്രമേ ചെയ്യൂവെന്ന് കമ്പനികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.