കാഞ്ഞങ്ങാട്: രാഷ്ട്രീയത്തിന്‍െറ അതിപ്രസരം ഒഴിവാക്കി സഹകരണ പ്രസ്ഥാനം മുന്നോട്ടുകൊണ്ടുപോകണമെന്നും ജനങ്ങളുടെ വിശ്വാസമാണ് സഹകരണ പ്രസ്ഥാനത്തിന്‍െറ ശക്തിയെന്നും കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ പറഞ്ഞു. കാഞ്ഞങ്ങാട്ട് കേരള കോ ഓപറേറ്റിവ് എംപ്ളോയിസ് ഫ്രണ്ട് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് സാമ്പത്തികവും സാമാന്യവുമായ നീതി ലഭിക്കാന്‍ അനാവശ്യ വിവാദവും രാഷ്ട്രീയ അതിപ്രസരവും ഉണ്ടാക്കാതെ സഹകരണ പ്രസ്ഥാനം പ്രവര്‍ത്തിക്കണം. സഹകരണ മേഖലക്കകത്തു തന്നെ ചില വേര്‍തിരിവുകള്‍ ഇന്നു കാണുന്നുണ്ട്. സര്‍ക്കാറിന് ഒരു സഹകരണ നിയമം തന്നെ ആവശ്യമാണ്. ബ്ളേഡ് മാഫിയകളുടെ പ്രവര്‍ത്തനം തടയാനുള്ള ഏറ്റവും നല്ല മറുപടി സഹകരണ പ്രസ്ഥാനമാണ്. വിവാഹ വായ്പയും ചികിത്സാ വായ്പയുമടക്കമുള്ള സംവിധാനങ്ങള്‍ തുടങ്ങി ഉദാരമായുള്ള വായ്പാസഹായം നല്‍കാനും സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് ടി.വി. മണിയപ്പന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. സി.കെ. ശ്രീധരന്‍, കെ. നീലകണ്ഠന്‍, അഡ്വ. എം.സി. ജോസ്, മടിക്കൈ കമ്മാരന്‍, എ. ഹമീദ് ഹാജി, എ.വി. രാമകൃഷ്ണന്‍, എന്‍. സ്വാമിനാഥന്‍ എന്നിവര്‍ സംസാരിച്ചു. ചാള്‍സ് ആന്‍റണി സ്വാഗതവും പി.കെ. വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന സഹകരണ സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. വിനയകുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കരകുളം കൃഷ്ണപിള്ള, കെ. വെളുത്തമ്പു, പി. ഗംഗാധരന്‍ നായര്‍, ബാലകൃഷ്ണ വോര്‍ക്കുട്ലു, അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍, എം. അസിനാര്‍, കെ.വി. നാരായണന്‍, സി. മാധവന്‍, എം. രാധാകൃഷ്ണന്‍ നായര്‍, എ. മോഹനന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. കൊവ്വല്‍ പ്രഭാകരന്‍ സ്വാഗതവും കെ.എം. ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.