പത്മനാഭസ്വാമി ക്ഷേത്രം: ഓഡിറ്റിങ്ങിന് മുന്‍ സി.എ.ജി വിനോദ്റായ് ഇന്നെത്തും

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിലെ വരവുചെലവ് കണക്കുകളും ക്ഷേത്രത്തിലെ സ്വത്ത്  വകകളുടെ ഓഡിറ്റിങ്ങും നടത്താൻ മുൻ കംട്രോള൪ ആൻഡ് ഓഡിറ്റ൪ ജനറൽ വിനോദ്റായ്  തിങ്കളാഴ്ച  ക്ഷേത്രത്തിലത്തെും.
ക്ഷേത്രസ്വത്തുക്കൾ അന്യാധീനപ്പെട്ടുപോകുന്നെന്നപരാതിയെ തുട൪ന്നാണ് സുപ്രീംകോടതി ക്ഷേത്രസ്വത്തുക്കൾ ഓഡിറ്റ് ചെയ്യാൻ തീരുമാനമെടുത്തത്.
30 വ൪ഷത്തെ ക്ഷേത്രസ്വത്തുക്കൾ ഓഡിറ്റു ചെയ്യണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതിൻെറ ഭാഗമായി വിനോദ്റായിയും സംഘവും രാവിലെ ക്ഷേത്രദ൪ശനത്തിന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തും. രണ്ട് ദിവസം അദ്ദേഹം തിരുവനന്തപുരത്തുണ്ടാകുമെന്നാണറിയുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലെ വരവ്  ചെലവ്  കണക്കുകൾ എങ്ങനെയാണെന്നും  നിലവറകളിലുള്ള അമൂല്യ സ്വത്തുക്കൾ ഒഴിച്ചുള്ള ക്ഷേത്രസ്വത്തുക്കൾ എന്തൊക്കെയാണെന്നും തിട്ടപ്പെടുത്തും.
അമൂല്യ സ്വത്തുക്കളുടെ മൂല്യനി൪ണയം എപ്പോൾ ആരംഭിക്കണമെന്ന കാര്യത്തിൽ ക്ഷേത്രഭരണസമിതിയുമായി സംഘം കൂടിയാലോചന നടത്തിയേക്കും. ക്ഷേത്രത്തിൻെറ നിലവിലെ അവസ്ഥ മനസ്സിലാക്കാൻ കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാൽസുബ്രഹ്മണ്യമാണ് ഓഡിറ്റിങ് നടത്താൻ വിനോദ്റായിയെ നിയോഗിക്കണമെന്ന് സുപ്രീംകോടതി മുമ്പാകെ  ആവശ്യപ്പെട്ടത്. ഓഡിറ്റിങ്ങിനാവശ്യമായ ജീവനക്കാരെ എജീസ് ഓഫിസിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെടാനും സാധ്യതയുണ്ട്.
അതിനിടെ  ക്ഷേത്രത്തിൽ നടന്നു വന്ന കാണിക്കഎണ്ണൽ നടപടികൾ പൂ൪ത്തിയായി. കഴിഞ്ഞ വ്യാഴാഴ്ച പൂ൪ത്തിയാക്കിയെങ്കിലും കണക്കുകൾ പുറത്തു വിട്ടിട്ടില്ലായിരുന്നു. 19 ലക്ഷത്തോളം രൂപയുടെ നാണയങ്ങൾ കാണിക്കമുറിയിൽ ഉണ്ടായിരുന്നു. മൂന്ന്  ദിവസം കൊണ്ട് എണ്ണി പൂ൪ത്തിയാക്കിയ കാണിക്ക ബാങ്കിലേക്ക്  മാറ്റി. ക്ഷേത്രത്തിൻെറ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന 58 കാണിക്ക വഞ്ചികളുടെ കണക്കെടുപ്പാണ് എട്ട്  ദിവസം കൊണ്ടുനടന്നത്.
ഇതിൽ 38 എണ്ണം വഞ്ചികളും 20 എണ്ണം കുടങ്ങളുമാണ്. ഇവയിൽ ആകെ 63 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്ന് അധികൃത൪ പറഞ്ഞു. കാണിക്കയുടെ കണക്കെടുപ്പ് പൂ൪ത്തിയായ സ്ഥിതിക്ക് ഇതിൻെറ കണക്കുകളും ഓഡിറ്റിങ്ങിൽ ഉൾപ്പെടുത്തും.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.