റാമല്ല: ഫലസ്തീനിൽ ഹമാസും ഫതഹും സംയുക്തമായി രൂപവത്കരിക്കുന്ന ദേശീയ ഐക്യ സ൪ക്കാറിൽ റാമി അബ്ദുല്ല പ്രധാനമന്ത്രിയാകുമെന്ന് ‘അൽറഅ്യ്’ ദിനപത്രം റിപ്പോ൪ട്ട് ചെയ്തു. നിലവിൽ വെസ്റ്റ്ബാങ്കിൽ മഹ്മൂദ് അബ്ബാസിന് കീഴിൽ പ്രധാനമന്ത്രിയായി സേവനം ചെയ്യുന്ന ഫതഹ് നേതാവാണ് റാമി അബ്ദുല്ല.
ഇദ്ദേഹത്തെ പ്രധാനമന്ത്രിയായി നിയമിക്കാൻ ഇരുപക്ഷവും ധാരണയിലത്തെിയതായാണ് റിപ്പോ൪ട്ട്.
ഏഴു വ൪ഷമായി ചേരിതിരിഞ്ഞുനിൽക്കുന്ന ഹമാസ്-ഫതഹ് പാ൪ട്ടികൾ ആഴ്ചകൾക്കു മുമ്പേയാണ് പുതിയ ദേശീയ സ൪ക്കാ൪ രൂപവത്കരിക്കാൻ ധാരണയിൽ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.