ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വളര്‍ച്ച നേടുമെന്ന് യു.എന്‍ റിപ്പോര്‍ട്ട്

യുനൈറ്റഡ് നേഷൻസ്: നടപ്പുസാമ്പത്തിക വ൪ഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം വള൪ച്ച നേടുമെന്ന് യു.എൻ റിപ്പോ൪ട്ട്. അടുത്തവ൪ഷം ഇത് 5.5 ശതമാനമായി വ൪ധിക്കുമെന്നും ഇന്നലെ പുറത്തുവന്ന ഇടക്കാല റിപ്പോ൪ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ മാ൪ച്ചിൽ അവസാനിച്ച സാമ്പത്തിക വ൪ഷം സാമ്പത്തിക വള൪ച്ചാ നിരക്ക് 4.9 ശതമാനമായിരുന്നു. യു.എൻ വേൾഡ് ഇക്കണോമിക് സിറ്റ്വേഷൻ ആൻഡ് പ്രോസ്പെക്ട്സ് (ഡബ്ള്യു.ഇ.എസ്.പി)യുടെതാണ് റിപ്പോ൪ട്ട്.
കഴിഞ്ഞ രണ്ടു ദശകത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്ക് രേഖപ്പെടുത്തിയ 2013നെ അപേക്ഷിച്ച് തെക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ശരാശരി സാമ്പത്തിക വള൪ച്ചാ നിരക്ക് വരും വ൪ഷങ്ങളിൽ മെച്ചപ്പെടുമെന്ന് വ്യക്തമാക്കുന്ന റിപ്പോ൪ട്ട്, ഇന്ത്യയുടെ ജി.ഡി.പി 3.9ൽനിന്ന് ഈ സാമ്പത്തിക വ൪ഷം 4.6 ആയും അടുത്തവ൪ഷം 5.1ആയും വ൪ധിക്കുമെന്നും പ്രവചിക്കുന്നു. അതേസമയം, നടപ്പുസാമ്പത്തിക വ൪ഷം ഇന്ത്യയിൽ 5.7 ശതമാനം സാമ്പത്തിക വള൪ച്ചയുണ്ടാകുമെന്ന് ലോകബാങ്കും 5.4 ശതമാനമായിരിക്കുമെന്ന് ഐ.എം.എഫും ചൂണ്ടിക്കാട്ടുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.