പറ്റ്ന: ജീതൻ റാമിൻെറ നേതൃത്വത്തിലുള്ള ബീഹാറിലെ പുതിയ ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു )സ൪ക്കാരിന് ലാലു പ്രസാദ് യാദവിൻെറ രാഷ്ട്രീയ ജനതാദൾ ( ആ൪.ജെ.ഡി) നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു. പൊതു തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെതുട൪ന്ന് ജെ.ഡി.യു നേതാവ് നിതീഷ് കുമാ൪ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുട൪ന്നാണ് ജിതൻ മുഖ്യമന്ത്രിയായത്. മാഞ്ചി സ൪ക്കാ൪ അടുത്ത വെള്ളിയാഴ്ച വിശ്വാസ വോട്ട് തേടാനിരിക്കെയാണ് ജെ.ഡി.യു പിന്തുണ പ്രഖ്യാപിച്ചത്.
ജിതൻ റാം പിന്നാക്ക സമുദായക്കാരനായതിനാലാണ് ലാലു നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതെന്നറിയുന്നു. ഇതോടെ ബീഹാറിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിന് തുടക്കമാവുകയാണ്. ബി.ജെ.പിക്കെതിരെ കോൺഗ്രസ്-ജെ.ഡി.യു-ആ൪.ജെ.ഡി കക്ഷികൾ ഒന്നിക്കുന്നതായി വാ൪ത്തയുണ്ടായിരുന്നു.
243 അംഗ അസംബ്ളിയിൽ നിലവിൽ 237 അംഗങ്ങളാണുള്ളത്. ജെ.ഡി.യു-117, ബി.ജെ.പി- 88 ആ൪.ജെ.ഡി-21 എന്നിങ്ങനെയാണ് കക്ഷി നില. ആ൪.ജെ.ഡി പിന്തുണ ലഭിച്ചതോടെ ജിതൻ സ൪ക്കാ൪ വിശ്വാസ വോട്ട് നേടുമെന്ന് ഉറപ്പായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.