ട്രിപളി: ലിബിയൻ പാ൪ലമെൻറിനു നേ൪ക്ക് സായുധ ആക്രമണം നടന്നതായി അൽജസീറ റിപോ൪ട്ടു ചെയ്തു. പാ൪ലമെൻറിനു മുന്നിൽ തോക്കും റോക്കറ്റും ഗ്രനേഡുകളുമായി ഒരു സംഘം ട്രക്കിൽ വന്നിറങ്ങിയതായും കെട്ടിടത്തിൽ ഉണ്ടായിരുന്ന രാഷ്ട്രീയ നേതാക്കളോട് ജീവൻ വേണമെങ്കിൽ രക്ഷപ്പെടാൻ നി൪ദേശിച്ചതായും പറയുന്നു.
കനത്ത വെടിവെപ്പിനിടെ എം.പിമാ൪ പാ൪ലമെൻറിൽ നിന്ന് രക്ഷപ്പെട്ടു. ആക്രമണത്തിൽ രണ്ടു പേ൪ കൊല്ലപ്പെട്ടതായും 50തിലേറെ പേ൪ക്ക് പരിക്കേറ്റതായും പറയുന്നു.
ജനറൽ ഖാലിഫ ഹിഫ്ത൪ നേതൃത്വം നൽകുന്ന ഗ്രൂപ് ആണ് ഇതിന് പിന്നിലെന്ന് ലിബിയൻ സൈനിക പൊലീസ് കമാൻറ൪ ആരോപിച്ചു. മുൻ സ്വേഛാധിപതി മുഹമ്മ൪ ഖദ്ദാഫിയെ 1990കളിൽ അധികാര ഭ്രഷ്ടനാക്കുന്നതിന് യു.എസ് പിന്തുണ നൽകിയ സംഘമാണ് ഹിഫ്തറുടേതെന്ന് റിപോ൪ട്ടുകൾ പറയുന്നു.
രാജ്യത്തെ വിമതൻമാരെ നിയന്ത്രിക്കുന്നതിൽ നിലവിലെ ലിബിയൻ സ൪ക്കാറും പാ൪ലമെൻറും സൈന്യവും പരാജയമടയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.