സി.ബി.ഐക്ക് വനിതാ മേധാവി

ന്യൂഡൽഹി: സി.ബി.ഐ അഡീഷനൽ ഡയറക്ടറായി അ൪ച്ചന രാമസുന്ദരം സ്ഥാനമേറ്റു. ഈ സ്ഥാനത്തത്തെുന്ന ആദ്യ വനിതയാണ് തമിഴ്നാട് കേഡറിലുള്ള 1980 ബാച്ചിലെ  ഈ ഐ.പി.എസുകാരി. മുമ്പ് സി.ബി.ഐയുടെ ഡെ.ഇൻസ്പെക്ട൪ ജനറലായും പിന്നീട് അതിൻെറ ആദ്യ വനിതാ ജോയൻറ് ഡയറക്ടറായും സേവനമനുഷ്ഠിച്ച ഇവ൪, 1999-2006 കാലയളവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തിരുന്നു. സി.ബി.ഐ ഡയറക്ട൪ രഞ്ജിത് സിൻഹയാണ് രാമസുന്ദരത്തിൻെറ പേര് പേഴ്സനൽ ഡിപാ൪ട്ട്മെൻറിൽ നി൪ദേശിക്കുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായുള്ള നിയമന മന്ത്രാലയം അതിന് അംഗീകാരം നൽകി.
ഇവരുടെ നിയമനം സി.ബി.ഐയും കേന്ദ്ര വിജിലൻസ് കമീഷനും തമ്മിൽ വാക്പോരിന് ഇടയാക്കിയിരുന്നു. സി.വി.സിയും ആഭ്യന്തര വകുപ്പ് സെക്രട്ടറിയും മറ്റൊരു ഉദ്യോഗസ്ഥൻെറ പേര് നി൪ദേശിച്ചിരുന്നുവെങ്കിലും സി.ബി.ഐ ഡയറക്ട൪ അതിനെ എതി൪ത്തു.
സ൪ക്കാ൪ തീരുമാനത്തെ ചോദ്യംചെയ്ത് അലഹബാദ് ഹൈകോടതി മുമ്പാകെ ഒരു പൊതുതാൽപര്യഹരജി സമ൪പ്പിക്കപ്പെട്ടെങ്കിലും കോടതി അത് തള്ളി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.