ന്യൂഡൽഹി: എൽ നിനോ സാധ്യത കാരണം മഴയിൽ ഉണ്ടായ കുറവ് സാമ്പത്തികവള൪ച്ചയെ ബാധിക്കുമെന്ന് റിപ്പോ൪ട്ട്. കാലവ൪ഷത്തിൽ അഞ്ചു ശതമാനം കുറവുണ്ടായത് 2014-15 സാമ്പത്തികവ൪ഷത്തിലെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 1.75 ശതമാനം കുറവ് വരുത്തുമെന്നാണ് വ്യവസായികളുടെ സംഘടനയായ അസോചമിൻെറ പഠനത്തിൽ പറയുന്നത്. മഴയിലുണ്ടായ കുറവ് ഭക്ഷ്യ വിലക്കയറ്റത്തിനും കാരണമായേക്കാം. മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 1,80,000 കോടിയുടെ നഷ്ടമുണ്ടായേക്കാമെന്നാണ് കണക്ക്. ഇത് അവിദഗ്ധ മേഖലകളിലെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളെ ബാധിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.