മാനഭംഗ കേസില്‍ അങ്കിത് തിവാരിയും സഹോദരനും അറസ്റ്റില്‍

മുംബൈ: 28 കാരിയെ മാനഭംഗപ്പെടുത്തിയ കേസിൽ പ്രശസ്ത ഗായകൻ അങ്കിത് തിവാരിയെയും സഹോദരൻ അങ്കു൪ തിവാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കത്തികാണിച്ച് അങ്കിതും സഹോദരനും മാനഭംഗപ്പെടുത്തിയെന്ന പെൺകുട്ടിയുടെ പരാതിയെ തുട൪ന്നാണ് അറസ്റ്റ്. ബുധനാഴ്ച രാത്രിയിൽ സഹോദരിയുടെ വ൪സോവയിലുള്ള ഫ്ളാറ്റിലാണ് സംഭവമെന്ന് പരാതിയിൽ പറയുന്നു. അതേസമയം, പെൺകുട്ടിയുടെ ആരോപണങ്ങൾ നിഷേധിച്ച അങ്കിത് ബലാത്സംഗം ചെയ്തതായി പറയുന്ന സമയത്ത് വീട്ടിലായിരുന്നുവെന്ന് പൊലീസിന് മൊഴി നൽകി.
പെൺകുട്ടി തൻെറ കാമുകിയായിരുന്നുവെന്നും അവരെ തൻെറ രക്ഷിതാക്കളുമായി പരിചയപ്പെടുത്തിയിരുന്നതായും അങ്കിത് സമ്മതിച്ചു. പെൺകുട്ടിക്ക് കുട്ടിയുണ്ടെന്നറിഞ്ഞതോടെ ബന്ധത്തിൽനിന്ന് പിന്മാറിയിരുന്നതായും അങ്കിത് പറയുന്നു. ബോളിവുഡ് ചിത്രമായ ‘ആശിഖ് 2’ ലെ ‘സുൻ രഹാ ഹെനാ തൂ...’ എന്ന പാട്ട് പാടിയാണ് അങ്കിത് പ്രശസ്തനായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.