ഗംഗാ ആരതിയുടെ പേരില്‍ മോദി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു -കെജ്രിവാള്‍

വാരാണസി: രാഷ്ട്രീയ പ്രചാരണ റാലിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചതിൻെറ പേരിൽ നരേന്ദ്ര മോദി ഗംഗാ ആരതി നടത്താതിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ. മത ചടങ്ങുകൾക്ക് തെരഞ്ഞെടുപ്പ് കമമീഷൻെറ അനുമതി ആവശ്യമില്ല. താൻ കഴിഞ്ഞ ദിവസം ഒറ്റക്ക് പോയി  ഗംഗ ആരതി നടത്തുകയുണ്ടായി. ആരും എന്നെ തടഞ്ഞിട്ടില്ല. ഇന്ന് വീണ്ടും ഭാര്യയോടൊത്ത് ഗംഗയിൽ ആരതി നടത്തും. ഗാഗ ആരതി നടത്തുന്നതിന് മോദിയെ ആരും തടഞ്ഞിട്ടില്ല. എന്നാൽ, അതിൽ നിന്ന് മുതലെടുപ്പ് നടത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്.
ബി.ജെ.പി കടുത്ത പരാജയഭീതിയലാണ്. അവരുടെ എല്ലാ നേതാക്കളും കാശിയിൽ തമ്പടിച്ചിരിക്കുകയാണ്. ഇതു കൊണ്ടൊന്നും മോദിയെ രക്ഷിക്കാൻ കഴിയില്ളെന്ന് കെജ്രിവാൾ ചൂണ്ടിക്കാട്ടി. കാശിയിൽ പൊതു വേദിയിൽ വെച്ച് തന്നോടൊത്ത് തുറന്ന സംവാദത്തിന് മോദി ഒരുക്കമാണോ എന്നും കെജ്രിവാൾ വെല്ലുവിളിച്ചു. ജനങ്ങളുടെ ഏതു ചോദ്യത്തിനും ഉത്തരം നൽകാൻ മോദി തയ്യാറുണ്ടോയെന്നും കെജ്രിവാൾ ചോദിച്ചു.
നരേന്ദ്ര മോദി കളിക്കുന്ന വ൪ഗ്ഗീയ കാ൪ഡിൻെറ ഉദാഹരണമാണ് വരാണസിയിലെ പ്രതിഷേധ നാടകമെന്ന് ഉത്ത൪ പ്രദേശ് മുൻ മുഖ്യമന്ത്രി മായാവതി പറഞ്ഞു. ഗംഗ ആരതി പോലും ബി.ജെ.പി രാഷ്ട്രീയവൽക്കരിച്ചിരിക്കുകയാണെന്നും മായാവതി പറഞ്ഞു.
അതിനിടെ, വാരാണസിയിൽ പ്രചാരണ റാലിക്ക് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ദൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ബി.ജെ.പി റാലി നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.