ഏഴാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഹൈദരാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൽ ഏഴാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബുധനാഴ്ചയാണ് വോട്ടെടുപ്പ്. ഗുജറാത്തും ആന്ധ്രാപ്രദേശും  പഞ്ചാബുമടക്കം ഏഴു സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെലങ്കാന മേഖലയിലെ നിയമസഭ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബി.ജെ.പി അധ്യക്ഷൻ, രാജ്നാഥ് സിങ്, നരേന്ദ്ര മോദി,മുരളി മനോഹ൪ ജോഷി, അരുൺജെയ്റ്റ്ലി തുടങ്ങിയ പ്രമുഖ൪ ഈ ഘട്ടത്തിൽ ജനവിധി തേടും.
ഗുജറാത്തിലെ  26 മണ്ഡലങ്ങളിൽ ഒരുമിച്ചാണ്  തെരഞ്ഞെടുപ്പ് നടക്കുന്നത്. മോദി വഡോദരയിലും മുതി൪ന്ന ബി.ജെ.പി നേതാവ് എൽ.കെ.അഡ്വാനി ഗാന്ധി നഗറിലും ജനവിധി തേടും.
 ബിജെപി-അകാലിദൾസഖ്യം ഭരിക്കുന്ന പഞ്ചാബിൽ 13 ലോക്സഭാ സീറ്റുകളിലാണ്  ഇന്ന് പ്രചാരണം പൂ൪ത്തിയാകുന്നത്.
 ആന്ധ്രയിൽ തെലങ്കാന മേഖലയിലെ 17 ലോക്സഭാ സീറ്റുകളിലും 119 നിയമസഭാ സീറ്റുകളിലും ഏഴാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കും. ഉത്ത൪പ്രദേശിലെ 14 സീറ്റുകളിലും ബംഗാളിൽ ഒമ്പത് സീറ്റുകളിലും ബീഹാറിൽ ഏഴു സീറ്റുകളിലും മറ്റന്നാൾ വോട്ടെടുപ്പ് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.