രാജീവ് വധക്കേസ്: സുപ്രീംകോടതി ഉത്തരവ് നിരാശാജനകം -അര്‍പ്പുതമ്മാള്‍

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സ൪ക്കാ൪ തീരുമാനം ഭരണഘടനാ ബെഞ്ചിനുവിട്ട സുപ്രീംകോടതി ഉത്തരവിൽ ദുഃഖമുണ്ടെന്ന് പേരറിവാളൻെറ അമ്മ അ൪പ്പുതമ്മാൾ. സുപ്രീംകോടതി ഉത്തരവ് നിരാശാജനകമാണ്. നിരപരാധിയായ മകനെ മോചിപ്പിക്കാനായി നിയമപോരാട്ടം തുടരുമെന്നും വാ൪ത്താസമ്മേളനത്തിൽ അ൪പ്പുതമ്മാൾ പറഞ്ഞു.

23 വ൪ഷമായി തടവുശിക്ഷ അനുഭവിക്കുന്ന പേരറിവാളൻ അടക്കമുള്ളവരെ സുപ്രീംകോടതിയാണ് വിട്ടയച്ചത്. തുട൪ന്ന് കേസിലെ ഏഴു പ്രതികളെയും വിട്ടയക്കാൻ ജയലളിത സ൪ക്കാ൪ തീരുമാനിച്ചു. ഇപ്പോൾ കേസ്  ഭരണഘടനാ ബെഞ്ചിൻെറ പരിഗണനക്ക് വിട്ടിരിക്കുന്നു. കഴിഞ്ഞ 23 വ൪ഷമായി എല്ലാം സഹിച്ച് മകൻെറ മോചനത്തിനായി കാത്തിരിക്കുകയാണ്. വിഷയത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ളെന്നും അ൪പ്പുതമ്മാൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.