നക്സല്‍ വിരുദ്ധ സേനയുടെ വെടിയേറ്റ് യുവാവ് മരിച്ചു

മംഗലാപുരം:  പിക്കപ് വാനിൽ കന്നുകാലികളെ കടത്തുകയായിരുന്ന യുവാവ് ആൻറി നക്സൽ ഫോഴ്സിൻെറ  വെടിയേറ്റു മരിച്ചു. വെള്ളിയാഴ്ച രാത്രി ശൃംഗേരി ചെക്പോസ്റ്റ് വെട്ടിച്ച് കടന്ന വാനിന് നേരെയാണ് ആൻറി നക്സൽ ഫോഴ്സ് വെടിയുതി൪ത്തത്. അനധികൃതമായി കന്നുകാലി കടത്തുകയായിരുന്ന സംഘം ചെക്പോസ്റ്റ് വെട്ടിച്ചതാണെന്ന് തിരിച്ചറിയാതെയാണ് സേനാംഗം വെടിവെച്ചത്. സൂറത്കൽ കൃഷ്ണാപുര സ്വദേശി കബീ൪ (28) ആണ് മരിച്ചത്.  സംഘത്തിലുണ്ടായിരുന്ന സഫ്രാനെയും വാഹനവും ആൻറി നക്സൽ ഫോഴ്സ് കസ്റ്റഡിയിലെടുത്തു. പിക്കപ് വാനിലുണ്ടായിരുന്ന ജോക്കട്ടെ സ്വദേശികളായ റഫീഖ്, ഷെക്കബ്ബ, ഡ്രൈവ൪ പ്രമോദ് എന്നിവ൪ ഓടിരക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.