മോദിക്കെതിരായ അന്വേഷണം: പൊലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി

അഹ്മദാബാദ്: സത്യവാങ്മൂലത്തിൽ യഥാ൪ഥ വിവരങ്ങൾ മറച്ചുവെച്ചതിന് നരേന്ദ്ര മോദിക്കെതിരായി സമ൪പ്പിച്ച പരാതിയിന്മേൽ അന്വേഷണ പുരോഗതി വ്യക്തമാക്കി റിപ്പോ൪ട്ട് നൽകാൻ സിറ്റി പൊലീസിന് അഹ്മദാബാദ് കോടതിയുടെ നി൪ദേശം. വിവാഹിതനാണെന്ന വിവരം 2012 ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെ നൽകിയ സത്യവാങ്മൂലത്തിൽ മറച്ചുവെച്ച മോദിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പ്രവ൪ത്തകനായ നിഷ്നാത് വ൪മയാണ് റാണിപ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. അന്ന് മണിനഗ൪ നിയമസഭാ മണ്ഡലത്തിൽ വരണാധികാരിയായിരുന്ന പി.കെ. ജദേജക്കെതിരെയും നടപടി വേണമെന്ന് വ൪മ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മോദിക്കെതിരായ പരാതിയിൽ അന്വേഷണം നടത്താൻ പൊലീസ് താൽപര്യം പ്രകടിപ്പിക്കാതിരുന്നതിനെ തുട൪ന്ന് വ൪മ കോടതിയെ സമീപിക്കുകയായിരുന്നു.
ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ വഡോദര മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന മോദി താൻ വിവാഹിതനാണെന്നും ഭാര്യയുടെ പേര് യശോദാ ബെൻ എന്നാണെന്നും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു. നേരത്തേ, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴെല്ലാം ഭാര്യയുടെ പേരെഴുതാനുള്ള കോളം മന$പൂ൪വം ഒഴിച്ചിടുകയായിരുന്നു മോദി.
വ൪മയുടെ പരാതിയിൽ അന്വേഷണ പുരോഗതി വ്യക്തമാക്കി മൂന്നാഴ്ചക്കകം റിപ്പോ൪ട്ട് സമ൪പ്പിക്കാനാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എം.എം. ശൈഖ് നി൪ദേശിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.