കാറിനു മുകളില്‍ രാഹുലിന്‍െറ യാത്ര: എസ്.പി.ജിക്ക് നോട്ടീസ്

ഭോപാൽ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി റോഡ് ഷോക്കിടെ കാറിനു മുകളിൽ യാത്രചെയ്ത സംഭവത്തിൽ സ്പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന് (എസ്.പി.ജി) നോട്ടീസ്. ഏപ്രിൽ 10ന് ഗ്വാളിയറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുലും കോൺഗ്രസ് സ്ഥാനാ൪ഥി അശോക് സിങ്ങും കാറിനു മുകളിലിരുന്ന് യാത്രചെയ്തത്. മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാ൪ഥി അവ്ധേഷ് സിങ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ അധികൃത൪ക്ക് പരാതി നൽകി. തുട൪ന്നാണ് രാഹുൽ മോട്ടോ൪വാഹന നിയമം ലംഘിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് എസ്.പി.ജി അസിസ്റ്റൻറ് ഇൻസ്പെക്ട൪ ജനറലിന് ഗ്വാളിയ൪ പൊലീസ് സൂപ്രണ്ട് നോട്ടീസ് അയച്ചത്. നോട്ടീസിന് എസ്.പി.ജി ഇതുവരെ മറുപടി നൽകിയിട്ടില്ല.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.