ഡല്‍ഹി നിയമസഭ: എ.എ.പിയുടെ ആവശ്യം തള്ളി; പിരിച്ചുവിടല്‍ അധികാരം രാഷ്ട്രപതിക്ക് –സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി നിയമസഭ പിരിച്ചുവിടുന്ന കാര്യത്തിൽ കോടതിക്ക് സമയപരിധി നിശ്ചയിക്കാൻ സാധ്യമല്ളെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അരവിന്ദ് കെജ്രിവാൾ സ൪ക്കാ൪ രാജിവെച്ചതിനെ തുട൪ന്ന് നിയമസഭ അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചുനി൪ത്തി ഗവ൪ണ൪ ഭരണം ഏ൪പ്പെടുത്തിയതിനെ ചോദ്യംചെയ്ത ആം ആദ്മി പാ൪ട്ടി നൽകിയ ഹരജിയിലാണ് സുപ്രീംകോടതി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച തീരുമാനം കൈകൊള്ളേണ്ടത് രാഷ്ട്രപതിയുടെ നി൪ദേശത്തിൻെറ അടിസ്ഥാനത്തിൽ ലഫ്. ഗവ൪ണറായിരിക്കണമെന്നും കോടതി കൂട്ടിച്ചേ൪ത്തു. രണ്ടാഴ്ചക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
നിയമസഭ പിരിച്ചുവിട്ട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് കെജ്രിവാൾ സ൪ക്കാ൪ രാജിക്കത്തിൽ ഗവ൪ണറോട് ശിപാ൪ശ ചെയ്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സ൪ക്കാറിൻെറ ശിപാ൪ശ തള്ളിയാണ്  നിയമസഭ മരവിപ്പിച്ചുനി൪ത്താൻ ഗവ൪ണ൪  രാഷ്ട്രപതിക്ക് ശിപാ൪ശ നൽകിയതെന്നും അതുകൊണ്ട് തീരുമാനം തിരുത്തണമെന്നുമാണ് ആം ആദ്മി പാ൪ട്ടിയുടെ ഹരജിയിലെ ആവശ്യം.
നിയമസഭ പിരിച്ചുവിടുന്ന കാര്യത്തിൽ തീരുമാനം എടുക്കാനുള്ള അവകാശം രാഷ്ട്രപതിക്കു മാത്രമാണെന്നും അതുകൊണ്ടുതന്നെ അക്കാര്യത്തിൽ എന്തെങ്കിലും നി൪ദേശം നൽകാൻ  കോടതിക്ക് സാധ്യമല്ളെന്നും ജസ്റ്റിസ് ആ൪.എം. ലോധ, കുര്യൻ വ൪ഗീസ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമസഭ പിരിച്ചുവിടാതെ മരവിപ്പിച്ചു നി൪ത്തിയതിൽ ഡൽഹി ലഫ് ഗവ൪ണ൪ നജീബ് ജങ്ങിൻെറയും രാഷ്ട്രപതി പ്രണബ് മുഖ൪ജിയുടെയും നടപടി തെറ്റാണോ, ശരിയാണോ എന്നൊരു വിലയിരുത്തൽ കോടതി നടത്തുന്നില്ളെന്നും ബെഞ്ച് വ്യക്തമാക്കി.  
ജൻലോക്പാൽ ബിൽ പാസാക്കാനുള്ള ശ്രമം കോൺഗ്രസും ബി.ജെ.പിയും ചേ൪ന്ന് പരാജയപ്പെടുത്തിയതിനെ തുട൪ന്നാണ് 49 ദിവസം നീണ്ട കെജ്രിവാൾ സ൪ക്കാ൪ രാജിവെച്ചത്.
ഉടൻ വീണ്ടും തെരഞ്ഞെടുപ്പ് നടന്നാൽ നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ആം ആദ്മി പാ൪ട്ടി നിയമസഭ പിരിച്ചുവിടാൻ ആവശ്യപ്പെടുന്നത്. എന്നാൽ, കോൺഗ്രസും ബി.ജെ.പിയും ഉടൻ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല.
ഇക്കാര്യത്തിൽ സുപ്രീംകോടതി നിലപാട് തേടിയപ്പോൾ നിയമസഭ പിരിച്ചുവിടേണ്ടതില്ളെന്നാണ് ഇരുവരും അറിയിച്ചത്.  കോൺഗ്രസും ബി.ജെ.പിയും തമ്മിലുള്ള ഒത്തുകളിയാണ് തെരഞ്ഞെടുപ്പിൽനിന്നുള്ള ഈ ഒളിച്ചോട്ടമെന്ന് ആം ആദ്മി പാ൪ട്ടി ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.