വഡോദര: ഗുജറാത്തിലെ വഡോദരയിൽ നിന്ന് ജനവിധി തേടുന്ന ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്ര മോദി നാമനി൪ദേശ പത്രിക സമ൪പിച്ചു. മോദിയുടെ മുഖമുള്ള മാസ്കും കാവി നിറത്തിലുള്ള തൊപ്പിയും ധരിച്ച് മുദ്രാവാക്യം മുഴക്കിയ നൂറു കണക്കിന് പ്രവ൪ത്തകരുടെ അകമ്പടിയോടെ റോഡ്ഷോ നടത്തിയാണ് മോദി പത്രിക സമ൪പിക്കാൻ എത്തിയത്. സ്വന്തം ചിഹ്നമായ താമര പതിപ്പിച്ച തുറന്ന ജീപ്പിലായിരുന്നു റോഡ്ഷോ. നാലു കിലോമീറ്ററോളം ഇങ്ങനെ സഞ്ചരിച്ച് ജില്ലാ കളക്ടറേറ്റിൽ എത്തിയാണ് പത്രികാ സമ൪പണം നടത്തിയത്.
മോദിയെ നാമനി൪ദേശം ചെയ്തവരിൽ ഒരാളായ ചായക്കച്ചവടക്കാരൻ കിരൺ മഹിദയും ഗുജറാത്ത് മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ബി.ജെ.പിയുടെ ശക്തികേന്ദ്രമായ വഡോദരയിൽ കഴിഞ്ഞ 12 വ൪ഷമായി മോദി വിജയം കൊയ്തുവരികയാണ്. 2009ൽ 1.5 ലക്ഷം വോട്ട് നേടിയാണ് മോദി വിജയക്കൊടി പാറിച്ചത്.
കോൺഗ്രസിൻറെ മദുസൂധൻ മിസ്ത്രിയാണ് ഇത്തവണ മോദിയുടെ പ്രധാന എതിരാളി. വഡോദരക്കു പുറമെ യു.പിയിലെ വാരാണസിയിൽനിന്നും മോദി മൽസരിക്കുന്നുണ്ട്. വഡോദരയിൽ ഏപ്രിൽ 30നാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.