ന്യൂഡൽഹി: പ്രവ൪ത്തനംനിലച്ച കിങ്ഫിഷ൪ എയ൪ലൈൻസ് ബ്രാൻഡ് വിൽപനക്ക്. കിങ്ഫിഷ൪ എയ൪ലൈൻസിന് വായ്പ നൽകിയ ബാങ്കുകളാണ് ഇതിന് നടപടികളാരംഭിച്ചത്.
‘കിങ്ഫിഷ൪’, ‘ഫൈ്ള ദ ഗുഡ് ടൈംസ്’, ‘ഫ്ളയിങ് മോഡൽസ്’ എന്നീ ബ്രാൻഡ് നാമങ്ങളാണ് വിൽപനക്കുള്ളത്. വിജയ് മല്യയുടെ ഇതേ പേരിൽത്തന്നെയുള്ള മദ്യബ്രാൻഡിനെ വിൽപന ബാധിക്കില്ല. കാരണം, മദ്യബ്രാൻഡും എയ൪ലൈൻസും വിവിധ വിഭാഗങ്ങളിലാണ് രജിസ്റ്റ൪ ചെയ്തിട്ടുള്ളത്. എസ്.ബി.ഐ കാപ് ട്രസ്റ്റി കമ്പനി ലിമിറ്റഡിൻെറ നേതൃത്വത്തിലാണ് വിൽപന. 2012 ഒക്ടോബറിൽ പ്രവ൪ത്തനം നിലച്ച കിങ്ഫിഷ൪ എയ൪ലൈൻസ് 8,000 കോടി രൂപ ബാങ്കുകൾക്ക് നൽകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.