ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി കോൺഗ്രസ് തെരഞ്ഞെടുപ്പു കമീഷനെതിരെ. മുസഫ൪പൂരിൽ ജാട്ട് സമുദായക്കാ൪ക്കിടയിൽ വ൪ഗീയ വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവും നരേന്ദ്രമോദിയുടെ വിശ്വസ്തനുമായ അമിത്ഷാക്കെതിരെ നടപടി സ്വീകരിക്കാൻ വൈകുന്ന തെരഞ്ഞെടുപ്പു കമീഷൻെറ നയം ഇരട്ടത്താപ്പെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ യു.പിയിലെ ഭരണകക്ഷിയായ സമാജ്വാദി പാ൪ട്ടിയും വ്യത്യസ്ത രീതിയിലാണ് പെരുമാറുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ്സിങ് സു൪ജേവാല വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
സഹരൺപൂരിൽ കോൺഗ്രസ് സ്ഥാനാ൪ഥി ഇംറാൻ മസൂദിനെ അറസ്റ്റ് ചെയ്യുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി എടുക്കുന്നതിനും കാണിച്ച അതേ മനോഭാവം അമിത്ഷായുടെ കാര്യത്തിൽ ഇല്ല. മോശമായ ഭാഷയിൽ സംസാരിച്ച രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെയും നടപടി എടുക്കുന്നില്ല. മോദിയെ വെട്ടിനുറുക്കുമെന്ന് പറഞ്ഞതിനാണ് ഇംറാൻ മസൂദിൻെറ പേരിൽ ക൪ക്കശ നടപടികൾ സ്വീകരിച്ചത്. എന്നാൽ, മുസ്ലിംകൾക്കെതിരായ കലാപം നടന്ന മുസഫ൪പൂരിൽ ജാട്ടുകൾ അപമാനത്തിന് പ്രതികാരം ചെയ്യണമെന്നാണ് അമിത്ഷാ പ്രസംഗിച്ചത്. എന്നാൽ, അമിത്ഷാക്ക് നോട്ടീസ് അയക്കുക മാത്രമാണ് തെരഞ്ഞെടുപ്പു കമീഷൻ ചെയ്തത്. കോൺഗ്രസ് സ്ഥാനാ൪ഥിയുടെ പ്രസംഗം വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി തള്ളിപ്പറഞ്ഞതാണ്.
അമിത്ഷായുടെ കാര്യത്തിൽ ബി.ജെ.പി നേതൃത്വത്തിൽനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ളെന്നും രൺദീപ് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.