കല്‍പറ്റ: ആദിവാസി-കര്‍ഷക-പരിസ്ഥിതി വിരുദ്ധ വികസന നിലപാടുകളുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്‍കരുതെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൊടുംവരള്‍ച്ച, ചൂട്, കുടിവെള്ളക്ഷാമം, നെല്‍പാടങ്ങളുടെയും തണ്ണീര്‍ത്തടങ്ങളുടെയും ശോഷണം, ഖനനം തുടങ്ങി സംസ്ഥാനം ഗുരുതരമായ പരിസ്ഥിതിനാശത്തിന്‍െറ പിടിയിലാണ്. ഇക്കാര്യങ്ങളാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ടതെങ്കിലും ജനവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. കുടിവെള്ളവും ഭക്ഷണവും ഉറപ്പുനല്‍കി പരിസ്ഥിതിയെ സംരക്ഷിക്കുന്ന വികസനമാണ് വേണ്ടത്. ഇത്തരത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ജനങ്ങള്‍ തിരുത്തണം. ആദിവാസികള്‍ക്ക് കിടപ്പാടമോ ജീവിതസുരക്ഷയോ ഇന്നും അന്യമാണ്. അതേസമയം, ഹാരിസണ്‍പോലുള്ള വന്‍കിട എസ്റ്റേറ്റുകാര്‍ സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വെക്കുന്നു. എട്ടുലക്ഷം വരുന്ന വയനാടന്‍ ജനസംഖ്യയില്‍ ആറര ലക്ഷം വരുന്ന കര്‍ഷകരുടെ അവസ്ഥ ദയനീയമാണ്. സ്വകാര്യ മെഡിക്കല്‍ കോളജിന് അനധികൃതമായി സഹായം നല്‍കുകയാണ് സര്‍ക്കാര്‍. എന്നാല്‍, ഗവ. മെഡിക്കല്‍ കോളജ്, ശ്രീചിത്തിര മെഡിക്കല്‍ സെന്‍റര്‍ എന്നിവയുടെ കാര്യത്തില്‍ ഭൂമി ഇടപാട് ഇനത്തില്‍ ലഭിക്കുന്ന സാമ്പത്തികനേട്ടത്തില്‍ കണ്ണുവെക്കുകയാണ്. ഇതിനാലാണ് ഇവ നടപ്പാകാത്തത്. ആദിവാസികളെ കുടിയിറക്കിയും അവരുടെ ഭൂമി കൈയേറിയുമാണ് പൂക്കോട് വെറ്ററിനറി സര്‍വകലാശാല സ്ഥാപിച്ചത്. ഇതുകൊണ്ട് വയനാട്ടിലെ ക്ഷീരകര്‍ഷകര്‍ക്കോ മറ്റോ ഒരു ഗുണവുമുണ്ടായിട്ടില്ല. പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തുന്നതായിരുന്നു ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ആദിവാസി-കര്‍ഷക-പരിസ്ഥിതി അനുകൂലമായ വികസന നിലപാടുകളുള്ള ഒരു പാര്‍ട്ടിയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്നാല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് സി.പി.ഐ-എം.എല്‍ സ്ഥാനാര്‍ഥി സാം പി. മാത്യു മാത്രമാണ്. ബി.ജെ.പിക്ക് ദേശീയതലത്തില്‍ സമാനമായ നിലപാടാണെങ്കിലും വയനാട് ജില്ലാ കമ്മിറ്റിക്ക് എതിര്‍നിലപാടാണുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു.എന്‍. ബാദുഷ, തോമസ് അമ്പലവയല്‍, എം. ഗംഗാധരന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.