വ്യത്യസ്ത വാഹനാപകടങ്ങളില്‍ 13 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വ്യത്യസ്ത വാഹനാപകടങ്ങളില്‍ 13പേര്‍ക്ക് പരിക്കേറ്റു. പോത്തന്‍കോട് സ്വദേശികളായ ബിനി (38), ലൈലാ ബീവി(45), സുകുമാരി (49), പൂലന്തറ സ്വദേശി വിജയമ്മ (56), മണക്കാട് സ്വദേശി ഷാന്‍ (22), ഗൗരീശപട്ടം സ്വദേശി രോഹിത് (22), കൊട്ടാരക്കര സ്വദേശി രതീഷ് മോഹന്‍ (23), ഉള്ളൂര്‍ സ്വദേശി അനീഷ് (22), നാഗര്‍കോവില്‍ സ്വദേശികളായ രത്നരാജ് (32), രമേശ് (26), കണ്ണമ്മൂല സ്വദേശി മിനി (42), വെള്ളനാട് സ്വദേശി പ്രവീണ്‍ കുമാര്‍ (30), മുണ്ടേല സ്വദേശി സുനില്‍ (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴോടെ ചേങ്കോട്ടുകോണത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് കാര്‍ യാത്രികരായ ബിനി, ലൈലാ ബീവി, സുകുമാരി, വിജയമ്മ എന്നിവര്‍ക്ക് പരിക്കേറ്റത്. വൈകുന്നേരം നാലരയോടെ പടന്താലുംമൂട് ജങ്ഷന് സമീപം ലോറിയും വാനും കൂട്ടിയിടിച്ച് വാന്‍ യാത്രക്കാരായ രോഹിത്, ഷാന്‍, രതീഷ് മോഹന്‍, അനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. വിഴിഞ്ഞം ചപ്പാത്തിന് സമീപം വൈകുന്നേരം അഞ്ചരയോടെ ലോറിയില്‍ നിയന്ത്രണം വിട്ട ബൈക്കിടിച്ചാണ് രത്നരാജ്, രമേശ് എന്നിവര്‍ അപകടത്തില്‍പെടാന്‍ കാരണം. അഞ്ചരയോടെ പാറ്റൂരിന് സമീപം നിയന്ത്രണംവിട്ട സ്കൂട്ടര്‍ മറിഞ്ഞാണ് മിനിക്ക് പരിക്കേറ്റത്. രാത്രി ഏഴരയോടെ കളത്തറ മുണ്ടേലക്ക് സമീപം കെ.എസ്.ആര്‍.ടി.സി ബസുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ മുണ്ടേല സ്വദേശി സുനിലിനും കെ.എസ്.ആര്‍.ടി.സി വെള്ളനാട് ഡിപ്പോയിലെ ഡ്രൈവറുമായ പ്രവീണിനും പരിക്കേറ്റു. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.