നിധീഷ് കടാര വധക്കേസ്: പ്രതികളുടെ ജീവപര്യന്തം ഡല്‍ഹി ഹൈകോടതി ശരിവെച്ചു

ന്യൂഡൽഹി: നിധീഷ് കടാര വധക്കേസിലുൾപെട്ട മൂന്ന് പ്രതികളുടെ ജീവപര്യന്തം ഡൽഹി ഹൈകോടതി ശരിവെച്ചു. ജീവപര്യന്തത്തിനെതിരെ പ്രതികൾ സമ൪പിച്ച അപ്പീലിലാണ് ഹൈകോടതി വിധി. പ്രതികളായ വികാസ് യാദവ്, വിശാൽ യാദവ്, സുഖ്ദേവ് പെഹാൽവാൻ എന്നിവ൪ ചേ൪ന്ന് സമ൪പ്പിച്ച അപ്പീലിലാണ് വിധി.  നിധീഷ് കടാരയുടെ അമ്മ നീലം കടാരയും പ്രതികൾക്ക് വധശിക്ഷ നൽകണമെന്നാവസ്യപ്പെട്ട് ഹരജി നൽകിയിരുന്നു.

2002 ഫെബ്രുവരിയിലാണ് നിധീഷിനെ ഉത്ത൪പ്രദേശിലെ ഗാസിയാബാദിൽ നിന്നും വിവാഹാഘോഷ ചടങ്ങിനിടെ വികാസും വിശാലും ചേ൪ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇരുവരുടെയും സഹോദരിക്ക്  നിധീഷ് കടാരയുമായുണ്ടായിരുന്ന ബന്ധമാണ്  കൊലപാതകത്തിൽ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.