ആലപ്പുഴ: സമസ്ത കേരള സുന്നി ജംഇയ്യതുല്‍ മുഅല്ലിമീന്‍ ആലപ്പുഴ റേഞ്ച് സംഘടിപ്പിച്ച സര്‍ഗോത്സവ് 2014ല്‍ പള്ളാത്തുരുത്തി മദ്റസത്തുശ്ശംസിയ്യ ജേതാക്കളായി. 88 പോയന്‍റ് നേടി. കുന്നുംപുറം തബ്ലീഗുല്‍ ഇസ്ലാം മദ്റസ 82 പോയന്‍റ് നേടി രണ്ടാംസ്ഥാനവും മണ്ണഞ്ചേരി ദാറുല്‍ഹുദാ മദ്റസ 78 പോയന്‍േറാടെ മൂന്നാം സ്ഥാനവും നേടി. കലാപ്രതിഭകളായി ജൂനിയര്‍ വിഭാഗത്തില്‍ നസ്റുദ്ദീനെയും സീനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് ബിലാലിനെയും തെരഞ്ഞെടുത്തു. മദ്റസകള്‍ക്കുള്ള എവര്‍ റോളിങ് ട്രോഫി ഡോ. എം.എം. ഹനീഫ് മൗലവി വിതരണം ചെയ്തു. സര്‍ട്ടിഫിക്കറ്റ് വിതരണം കലക്ടറേറ്റ് ജൂനിയര്‍ സൂപ്രണ്ട് എ. അബ്ദുറഷീദ് കരുമാടി നിര്‍വഹിച്ചു. അബ്ദുസ്സലാം സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്. സുബൈര്‍ മുസ്ലിയാര്‍ അനുമോദന പ്രഭാഷണം നടത്തി. അബ്ദുറഷീദ് ബാഖവി, മുജീബ് റഹ്മാന്‍ നിസാമി, സജീര്‍ ജൗഹരി, സിറാജുദ്ദീന്‍ നിസാമി, എല്‍.കെ. ലിയാഖത്ത്, എം.എസ്. മാഹീന്‍, ഒ. മുഹമ്മദാലി, ഹംസ കോവൂര്‍, കെ. മുഹമ്മദ് സ്വാലിഹ് മുസ്ലിയാര്‍, എ.വൈ. ഹാരിസ് അറക്കല്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.