ചെന്നൈ: മോദിയുടെ മാത്രമല്ല, രാഹുൽ ഗാന്ധിയുടെ ബലൂണും പൊട്ടുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ. കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും സാമ്പത്തികനയങ്ങളിൽ വ്യത്യാസമൊന്നുമില്ല. ബലൂൺ കഥകൾ രാജ്യത്തെ പുനരുജ്ജീവിപ്പിക്കില്ല.
ഗുജറാത്ത് വികസനത്തെക്കുറിച്ച മോദിയുടെ പ്രചാരണങ്ങൾ ബലൂൺ പോലെ ഊതിവീ൪പ്പിച്ചതാണെന്നും ഈ തെരഞ്ഞെടുപ്പിൽ ബലൂൺ തകരുമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞദിവസം മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് റാലിയിൽ ആരോപിച്ചിരുന്നു. രാഹുലിൻെറ ബലൂൺ തുട൪ന്നും പറക്കുമെന്നാണോ അദ്ദേഹം കരുതുന്നതെന്നും ഈ തെരഞ്ഞെടുപ്പോടെ അത് തകരുമെന്നും ഡി. രാജ പറഞ്ഞു.
ഗുജറാത്ത് മോഡൽ വികസനം ലിബറൽ നയങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതേ നയം തന്നെയാണ് കോൺഗ്രസിൻെറയും.
സാധാരണക്കാരുടെ ക്ഷേമവും ഇന്ത്യയുടെ രക്ഷയും മുൻനി൪ത്തി ഇടതുപാ൪ട്ടികൾക്ക് വോട്ടുചെയ്യണമെന്നും അദ്ദേഹം അഭ്യ൪ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.