മാലദ്വീപില്‍ ഭരണകക്ഷിക്ക് ഭൂരിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരത്തടക്കം വോട്ടെടുപ്പ് നടന്ന മാലദ്വീപ് പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ഭൂരിപക്ഷം. 85 അംഗ പാ൪ലമെൻറിൽ പ്രോഗ്രസീവ് പാ൪ട്ടിക്ക് 33 സീറ്റ് ലഭിച്ചു. സഖ്യകക്ഷികളായ ജംബുരി പാ൪ട്ടിക്ക് 15ഉം മാലദ്വീപ് ഡവലപ്മെൻറ് അലയൻസിന് അഞ്ച് സീറ്റുമുണ്ട്.
പ്രധാന പ്രതിപക്ഷമായ മുൻ പ്രസിഡൻറ് മുഹമ്മദ് നഷീദ് നേതൃത്വം നൽകുന്ന എം.ഡി.പി 26 ഇടത്ത് വിജയിച്ചു. അഞ്ചിടത്ത് സ്വതന്ത്രരും ഒന്നിൽ അദാലത്ത് പാ൪ട്ടിയും വിജയിച്ചു. 2009ലെ തെരഞ്ഞെടുപ്പിലും എം.ഡി.പിക്ക് 26 സീറ്റായിരുന്നു. 28 സിറ്റിങ് അംഗങ്ങൾ പരാജയപ്പെട്ടതിൽ 17 പേരും എം.ഡി.പിയുടേതാണ്. മത്സരരംഗത്തുണ്ടായിരുന്ന 23 വനിതകളിൽ അഞ്ചു പേരാണ് ജയിച്ചത്.
കഴിഞ്ഞവ൪ഷം നവംബറിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാ൪ട്ടിയിലെ അബ്ദുള്ള യാമീനാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുഹമ്മദ് നഷീദിനെയാണ് പരാജയപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.