കോഴിക്കോട്: കോയ റോഡിലെ അനധികൃത മദ്യഷാപ്പിനു മുന്നില്‍ മദ്യവിരുദ്ധ ബോധവത്കരണ സമിതിയുടെ നേതൃത്വത്തില്‍ സമരസായാഹ്നം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറു കണക്കിനാളുകള്‍ പ്രതിഷേധ പരിപാടിയില്‍ അണിനിരന്നു. മദ്യഷാപ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബീവറേജസ് കോര്‍പറേഷന്‍ എം.ഡി.യുടെ ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരസായാഹ്നത്തില്‍ പ്രഖ്യാപനമുണ്ടായി. യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍ ഉദ്ഘാടനം ചെയ്തു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മദ്യവിരുദ്ധ ബോധവത്കരണ സമിതി പ്രസിഡന്‍റ് കെ.എന്‍. രാജേഷ് അധ്യക്ഷത വഹിച്ചു. പുതിയങ്ങാടി ചാലില്‍ ജുമാമസ്ജിദ് ഇമാം റഫീഖ് റഹ്മാനി, ഇയ്യച്ചേരി പത്മിനി ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.വി. ബാബുരാജ്, സി.പി. സലീം, പി.കെ. സൗദാബി, പ്രതീക്ഷ റെസിഡന്‍സ് അസോസിയേഷന്‍ സെക്രട്ടറി എടപ്പുലത്ത് കാര്‍ത്തികേയന്‍, റാങ്ക് റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആശ ശശാങ്കന്‍, പുതിയങ്ങാടി റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം. സാമി, കെ.കെ. അഷ്റഫ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ. അസ്താജ് സ്വാഗതവും അഡ്വ. കെ.ടി. സലീം നന്ദിയും പറഞ്ഞു. കാരാടി ബാര്‍ അടച്ചുപൂട്ടാന്‍ നേതൃത്വം നല്‍കിയ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മാസ്റ്ററെയും സമരപോരാളികളെയും ചടങ്ങില്‍ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.