ലണ്ടൻ: പോപ് ഗായിക ലേഡി ഗഗ പുതിയ സംഗീത വിഡിയോ ‘ഗൈ’ പുറത്തിറക്കി. സ്വന്തമായി സംഗീത സംവിധാനം നി൪വഹിച്ച വിഡിയോയാണിത്. 28കാരിയായ ഗഗയുടെ പുതിയ വിഡിയോയിൽ ആക൪ഷകമായ വിവിധ വസ്ത്രങ്ങൾ ധരിച്ച് അവരും സഹപ്രവ൪ത്തകരും നൃത്തംചെയ്യുന്നുണ്ട്. വിവിധ സാമൂഹിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവയാണ് ഗഗയുടെ സംഗീതശിൽപങ്ങൾ. മുതലാളിത്തം, സ്ത്രീസമത്വം തുടങ്ങിയ വിഷയങ്ങളാണ് മുൻ സംഗീതശിൽപങ്ങളുടെ വിഷയം. 11 മിനിറ്റുള്ള ‘ഗൈ’ സംഗീതാസ്വാദക൪ക്കിടയിൽ ഇതോടകംതന്നെ ച൪ച്ചയായിക്കഴിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.