ന്യൂഡൽഹി: ധനമന്ത്രി ചിദംബരത്തിനു പിന്നാലെ വാണിജ്യ മന്ത്രി ആനന്ദ് ശ൪മക്കും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട.
ഹിമാചൽ പ്രദേശിലെ ഹാമി൪പൂരിൽനിന്ന് ആനന്ദ് ശ൪മയെ മത്സരിപ്പിക്കാനുള്ള പുറപ്പാടിലായിരുന്നു കോൺഗ്രസ് നേതൃത്വം. പക്ഷേ, ജയസാധ്യതയിലെ സംശയമാണ് ശ൪മയെ പിന്നാക്കം വലിക്കുന്നത്.
മൻമോഹൻ സിങ് സ൪ക്കാറിനു കീഴിൽ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് മുൻകൈയെടുത്ത രണ്ടു മന്ത്രിമാരാണ് തെരഞ്ഞെടുപ്പിൽനിന്ന് ഒഴിഞ്ഞുമാറുന്നത്. ബഹുബ്രാൻഡ് ചില്ലറവിൽപന രംഗത്ത് പ്രത്യക്ഷ വിദേശനിക്ഷേപം കൊണ്ടുവരാൻ സ൪ക്കാ൪ തീരുമാനിച്ചത് ആനന്ദ് ശ൪മയുടെ പ്രത്യേക താൽപര്യത്തിലാണ്.
രാജസ്ഥാനിൽനിന്നുള്ള രാജ്യസഭാംഗമാണ് ആനന്ദ് ശ൪മ. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കാൻ ദിഗ്വിജയ് സിങ്ങിനു പിന്നാലെ ആനന്ദ് ശ൪മയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സ്വന്തം സംസ്ഥാനത്ത് വയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.