ന്യൂഡൽഹി: 26 ലോക്സഭാ സീറ്റുകളിൽകൂടി കോൺഗ്രസ് സ്ഥാനാ൪ഥികളെ പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുന്നതാരെന്ന സസ്പെൻസും അനിശ്ചിതത്വവും ബാക്കിനി൪ത്തിയാണ് പുതിയ പട്ടിക പുറത്തിറക്കിയത്.
അമൃത്സറിൽ ബി.ജെ.പിയുടെ അരുൺ ജെയ്റ്റ്ലിക്കെതിരെ പഞ്ചാബ് മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദ൪ സിങ് മത്സരിക്കും. മുതി൪ന്ന നേതാക്കളെ രംഗത്തിറക്കണമെന്ന കോൺഗ്രസ് നേതൃത്വത്തിൻെറ താൽപര്യപ്രകാരം മുൻമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ അംബിക സോണി പഞ്ചാബിലെ അനന്ത്പൂ൪ സാഹിബ് മണ്ഡലത്തിൽ ജനവിധി തേടും. ഇവിടെ കഴിഞ്ഞതവണ മത്സരിച്ച രൺവീ൪ സിങ് ബിട്ടുവിനെ മാറ്റിയാണ് അംബിക സോണിയെ ഇറക്കുന്നത്. വെള്ളിയാഴ്ച പ്രഖ്യാപിച്ച സീറ്റുകളിൽ ഭൂരിപക്ഷവും പശ്ചിമബംഗാളിലേതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.