ഗ്യാസ് വില വര്‍ധന: കെജ്രിവാളിന്‍െറ പരാതി പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

ന്യൂഡൽഹി: ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് പ്രകൃതിവാതക വില ഇരട്ടിയാക്കാനുള്ള നീക്കത്തിനെതിരെ ആം ആദ്മി പാ൪ട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ നൽകിയ പരാതി പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന് വൻ ലാഭം ലക്ഷ്യമിട്ട് കേന്ദ്രം നടത്തുന്ന നീക്കം തെരഞ്ഞെടുപ്പ് ചട്ട ലംഘനമായതിനാൽ നടപടി സ്വീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിൻെറ ആവശ്യം.
പ്രകൃതി വാതക വില യൂനിറ്റിന് 4.2 ഡോളറുള്ളത് ഏപ്രിൽ ഒന്നു മുതൽ എട്ടു ഡോളറാക്കാൻ അനുമതി ആവശ്യപ്പെട്ട് കേന്ദ്ര എണ്ണ മന്ത്രാലയം കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചത്. രാജ്യാന്തര വിലയും ഇറക്കുമതി നിരക്കും പരിഗണിച്ചാണ് പുതുക്കിയ വിലയെന്നാണ് പെട്രോളിയം മന്ത്രി വീരപ്പമൊയ്ലിയുടെ വിശദീകരണം.
എന്നാൽ, അംബാനിയുടെ കമ്പനിക്ക്  കിഴക്കൻ തീരത്തെ ഡി-ആറ് ബ്ളോക്കിൽ നിന്നുള്ള പ്രകൃതി വാതകത്തിന് കൊള്ളലാഭം നൽകാൻ സ൪ക്കാ൪ റിലയൻസുമായി ഒത്തുകളിച്ചെന്ന് കെജ്രിവാൾ ആരോപിക്കുന്നു.
ആരോപണത്തിൽ കഴമ്പില്ളെന്ന് റിലയൻസ് കഴിഞ്ഞമാസം പ്രസ്താവന ഇറക്കിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.