കൂത്തുപറമ്പ് പൊലീസിനെതിരെ വനിതാ കമീഷനില്‍ പരാതി

കണ്ണൂ൪: വേങ്ങാട്ടെ ത്വരീഖത്ത് ആസ്ഥാനത്തെക്കുറിച്ചുള്ള പരാതികൾ അന്വേഷണം ലാഘവത്തോടെ കാണുന്ന കൂത്തുപറമ്പ് പൊലീസിനെതിരെ വനിതാ കമീഷനിൽ പരാതി.  പരാതി ഗൗരവമായി കാണുമെന്ന് കമീഷൻ അംഗം അഡ്വ. നൂ൪ബിന റഷീദ് പറഞ്ഞു. കലക്ടറേറ്റിൽ മെഗാ അദാലത്തിനുശേഷം മാധ്യമ പ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു അവ൪.
ഇവിടെ നേരത്തെ നിരവധി തവണ പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന സ്ത്രീയാണ് വേങ്ങാട് ത്വരീഖത്ത് ആസ്ഥാനത്തിനെതിരെ പരാതിയുമായി കമീഷന് മുമ്പാകെ എത്തിയത്. കൂത്തുപറമ്പ് പൊലീസിൽ വിശ്വാസമില്ലാത്തതിനാൽ ഇതുസംബന്ധിച്ച അന്വേഷണം ജില്ലാ പൊലീസ് ചീഫ് നേരിട്ട് നടത്താൻ  നി൪ദേശം നൽകണമെന്നാണ് പരാതിയിലെ ആവശ്യം.
എസ്.പിക്ക് നൽകിയ പരാതിയും മട്ടന്നൂ൪ കോടതിയിൽ നൽകിയ പരാതിയും അന്വേഷിക്കാൻ കൂത്തുപറമ്പ് പൊലീസിനെയാണ് ഏൽപ്പിച്ചത്. എന്നാൽ, കൂത്തുപറമ്പ് പൊലീസ് ഒരന്വേഷണവും നടത്തിയില്ലെന്നും പ്രതികളെ സംരക്ഷിക്കുകയാണെന്നും വനിത കമീഷനിൽ നൽകിയ പരാതിയിൽ പറഞ്ഞു. മറ്റു സ്ത്രീകൾ തലശ്ശേരി കോടതിയിൽ ഉൾപ്പെടെ ആസ്ഥാനത്തിലെ പീഡനത്തിനെതിരെ നൽകിയ കേസുകൾ ഒത്തുതീ൪പ്പാക്കുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
കൂത്തുപറമ്പ് പൊലീസിനെതിരെയുള്ള പരാതി തിരുവനന്തപുരത്ത് ചേരുന്ന കമീഷൻെറ ഫുൾബെഞ്ച് ഗൗരവമായി പരിഗണിക്കും. താൻ ഏറെക്കാലം ആസ്ഥാനത്ത് പീഡിപ്പിക്കപ്പെട്ടതായി പരാതിയിൽ പറയുന്നുണ്ട്.
പിന്നീട്, പ്രായപൂ൪ത്തിയെത്താത്ത മകളെ  പീഡിപ്പിക്കാനുള്ള നീക്കം നടന്നതോടെയാണ് മാതാവ് പരാതിയുമായി രംഗത്തെത്തിയത്. നേരത്തെ മറ്റൊരു കല്യാണം കഴിച്ച ഭ൪ത്താവ് തന്നെയും മകളെയും വിദേശത്തേക്ക് കടത്താൻ ശ്രമിക്കുകയാണെന്നും പരാതിക്കാരി കമീഷൻ മുമ്പാകെ മൊഴി നൽകി. പരാതി പിൻവലിക്കുന്നതിന് പണം വാഗ്ദാനം ചെയ്തതായും ഇവ൪ ബോധിപ്പിച്ചു.
പരാതിക്കാരിയുടെ മൊഴി കമീഷൻ അദാലത്തിൽ രേഖപ്പെടുത്തി. അടുത്ത ഫുൾ ബെഞ്ച് സിറ്റിങിനു ശേഷം അടുത്ത നടപടിയിലേക്ക് കടക്കുമെന്നും അഡ്വ. നൂ൪ബിന റഷീദ് പറഞ്ഞു.
കേസ് വിചാരണ പുരോഗമിക്കുമ്പോൾ പരാതിക്കാ൪ പിന്മാറുന്നതാണ് പ്രതികൾ സമൂഹത്തിൽ വിലസാൻ കാരണമെന്ന് കമീഷൻ അംഗം പറഞ്ഞു. ഇതിനെതിര സമൂഹം ഉണരണം.
കോടതിയിലെ നടപടി ക്രമങ്ങൾ പൂ൪ത്തിയാകുംവരെ ഇരകൾ പരാതിയിൽ ഉറച്ചു നിൽക്കാൻ തയാറാകണം. പലതരത്തിലുള്ള പ്രലോഭനങ്ങൾ കാരണമാണ് കേസ് പിൻവലിക്കാൻ പരാതിക്കാ൪ തയാറാവുന്നത്.
55 കേസുകളാണ് ബുധനാഴ്ച കമീഷൻ പരിഗണിച്ചത്്. ഇതിൽ 26 കേസുകൾ തീ൪പ്പാക്കി. അഞ്ച് കേസുകളിൽ പൊലീസിൻെറ റിപ്പോ൪ട്ട് തേടും.
14 കേസുകൾ അടുത്ത സിറ്റിങിലേക്ക് മാറ്റിയിട്ടുണ്ട്. അഡ്വക്കറ്റുമാരായ അനിൽറാണി, മീനാ നായ൪, പത്മപ്രിയ, കെ. ഷാജഹാൻ എന്നിവരും പൊലീസ് ഉദ്യോഗസ്ഥരും കൗൺസില൪മാരും അദാലത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.