ന്യൂഡൽഹി: മുംബൈ പൊലീസുശേഷം ഗുജറാത്ത് പൊലീസും എ.എ.പി പ്രവ൪ത്തക൪ക്കെതിരിൽ കേസെടുത്തു. ടോൾ നികുതി അടച്ചില്ല എന്ന കാരണം പഞ്ഞാണ് ഗുജറാത്ത് പൊലീസ് എഫ്.ഐ.ആ൪ രജിസ്റ്റ൪ ചെയ്തത്. സമഖ്യാലി ടോൾ ബൂത്തിൽ നിന്നുള്ള പരാതിയെ തുട൪ന്ന് കച്ചിലെ സമഖ്യാലി പൊലീസ് സ്റ്റേഷനിൽ ആണ് കേസുള്ളത്.
നേരത്തെ മുംബൈ സന്ദ൪ശനവേളയിൽ മുംബൈ പൊലീസും കെജ് രിവാളിനും പാ൪ട്ടി പ്രവ൪ത്തക൪ക്കുമെതിരെ കേസ് എടുത്തിരുന്നു. നിയമ വിരുദ്ധമായി സംഘടിച്ചു, സ൪ക്കാ൪ ഉദ്യോഗസ്ഥൻറെ ആജ്ഞ മറകടന്നു എന്നീ കുറ്റങ്ങൾക്കായിരുന്നു കേസ് എടുത്തത്.
മുംബൈ സന്ദ൪ശന വേളയിൽ കെജ് രിവാൾ ഓട്ടോയിൽ സഞ്ചരിച്ചതിനെ തുട൪ന്ന് ഓട്ടോയിൽ കയറ്റിയ ഡ്രൈവറിൽ നിന്ന് പൊലീസ് 500 രൂപ പിഴ ഈടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.