ന്യൂഡൽഹി: സോഷ്യൽ മീഡിയക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമായ പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനാ൪ഥികളും രാഷ്ട്രീയ പാ൪ട്ടികളും പണം നൽകി വാ൪ത്തയുണ്ടാക്കുന്നത് തടയാൻ ജില്ലാതലത്തിൽ മീഡിയ സ൪ട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റികൾ പ്രവ൪ത്തിക്കും. മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന മറ്റു ചട്ടലംഘനങ്ങളും കമ്മിറ്റി പരിശോധിക്കും. ജില്ലാ തലത്തിൽ പരസ്യങ്ങൾക്ക് അംഗീകാരം നൽകാനുള്ള ചുമതലയും ഇവ൪ക്കുണ്ടായിരിക്കും.
ഇൻറ൪നെറ്റിൽ രാഷ്ട്രീയ പാ൪ട്ടികളുടെയും സ്ഥാനാ൪ഥികളുടെയും പോസ്റ്റുകളിലെ ഉള്ളടക്കങ്ങൾക്കും മേലിൽ പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. സ്ഥാനാ൪ഥികൾ തങ്ങളുടെ നാമനി൪ദേശ പത്രികകൾക്കൊപ്പം സമ൪പ്പിക്കുന്ന സത്യവാങ്മൂലത്തിൽ ട്വിറ്റ൪, ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ നെറ്റ്വ൪ക് സൈറ്റുകളിലെ അക്കൗണ്ടുകളും വെളിപ്പെടുത്തണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യൽ മീഡിയ വെബ്സൈറ്റുകളിൽ ഇടുന്ന പോസ്റ്റുകൾ ടെലിവിഷനിൽ ചാനലുകളിൽ ചെയ്യുന്നതുപോലെ രാഷ്ട്രീയ പാ൪ട്ടികൾ നേരത്തേ സാക്ഷ്യപ്പെടുത്തണം. സംസ്ഥാന തലത്തിലോ ജില്ലാതലത്തിലോ ഉള്ള മാധ്യമ നിരീക്ഷണ കമ്മിറ്റികളാണ് ഇവ സാക്ഷ്യപ്പെടുത്തേണ്ടത്. ഇങ്ങനെ സാക്ഷ്യപ്പെടുത്താത്ത ഒരു പരസ്യവും പാ൪ട്ടികളും സ്ഥാനാ൪ഥികളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത്.
ഇതിന് ചെലവിടുന്നതിൻെറ കണക്കും സ്ഥാനാ൪ഥികൾ ബോധിപ്പിക്കണം. ഇൻറ൪നെറ്റ് കമ്പനികൾക്കും സോഷ്യൽമീഡിയ വെബ്സൈറ്റുകൾക്കും തെരഞ്ഞെടുപ്പ് പരസ്യം പോസ്റ്റ് ചെയ്യുന്നതിന് നൽകുന്ന തുകയുടെ കണക്ക് കമീഷനെ ബോധിപ്പിക്കണം. സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്നതിന് രാഷ്ട്രീയ പാ൪ട്ടികളും സ്ഥാനാ൪ഥികളും വാടകക്കെടുത്ത സ്റ്റാഫിൻെറ കണക്കും അവ൪ക്ക് നൽകുന്ന വേതനവും കമീഷനെ ബോധ്യപ്പെടുത്തണം.
തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് പ്രത്യേകം നിരീക്ഷകരെ വെക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിതെന്ന് കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.