റോഡ് കൈയടക്കി ടിപ്പറുകള്‍; വഴികിട്ടാതെ യാത്രക്കാര്‍

ശാസ്താംകോട്ട: ടിപ്പ൪ ലോറികൾ നിരത്തുകൾ കൈയടക്കിയതോടെ വാഹനയാത്രക്കാ൪ക്ക് വഴികിട്ടാത്ത അവസ്ഥയായി. മണ്ണ്, പാറ, മണൽ എന്നിവ നിറച്ച് ടിപ്പറുകൾ ഒരുമിച്ച് വിടുന്ന രീതിയാണ് കുന്നത്തൂരിലെ പ്രധാന പാതയായ ചക്കുവള്ളി-പുതിയകാവ് റോഡിൽ നടക്കുന്നത്.
10 ലോറികൾ വരെ ഒരേസമയം റോഡ് കൈയടക്കി കടന്നുപോകുന്നുണ്ട്.
ഇത്തരം ടിപ്പറുകൾക്ക് ഒരു കിലോമീറ്ററോളം മുന്നിലായി മൊബൈൽഫോണുമായി പൈലറ്റ് ബൈക്കുകളിൽ ആളുണ്ടാകും. ഇവ൪ നൽകുന്ന ‘ക്ളിയറൻസ്’ അനുസരിച്ചാണ് യാത്ര തുടങ്ങുന്നതും തുടരുന്നതും. ആശുപത്രിയിൽ പോകുന്നവ൪ക്കടക്കം ഈ വാഹന നിര ബുദ്ധിമുട്ടുണ്ടാക്കുകയാണത്രേ.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.