തത്സമയം വീട്ടുപകരണങ്ങള്‍; കൗതുകമായി ഉത്തരേന്ത്യന്‍ സംഘം

ആലുവ: റോഡരികിൽ ആവശ്യക്കാരുടെ മുന്നിൽവെച്ച് ഇരുമ്പ് വീട്ടുപകരണങ്ങൾ നി൪മിച്ചുനൽകുന്ന ഉത്തരേന്ത്യൻ സംഘം കൗതുകമായി. ആലുവ ബൈപാസിൽ മേൽപാലത്തിനടിയിൽ തമ്പടിച്ച ഉത്തരേന്ത്യൻ കൊല്ലപ്പണിക്കാരാണ് തത്സമയം ആയുധങ്ങൾ നി൪മിച്ചുനൽകുന്നത്. വാക്കത്തി, കോടാലി, മഴു, പാര തുടങ്ങിയ ആയുധങ്ങൾ അരമണിക്കൂറിനുള്ളിൽ തയാ൪. വാങ്ങാനെത്തുന്നവരുടെ ആവശ്യാനുസരണം അപ്പപ്പോൾ ഇവ നി൪മിച്ചുനൽകുകയാണ്. അഞ്ചുവയസ്സ് മുതലുള്ള കുട്ടികളും സ്ത്രീകളുമടങ്ങുന്നതാണ് സംഘം. റോഡരികിൽ കുഴികുത്തി കരിനിറച്ച് ചൂളയൊരുക്കിയാണ് നി൪മാണം. സംഘത്തിലെ സ്ത്രീകൾ ചുട്ടുപഴുത്ത ഇരുമ്പ് അടിച്ചുപരത്തി ആയുധങ്ങൾ നി൪മിക്കാൻ സഹായിക്കുന്നു. മധ്യപ്രദേശിലെ കൊല്ലപ്പണിക്കാരുടെ ഗ്രാമമായ ബേഗംഗഞ്ചിൽ നിന്നുള്ളവരാണിവ൪. രാംസിങ്ങാണ് സംഘത്തിൻെറ മൂപ്പൻ. ഇദ്ദേഹത്തിൻെറ നേതൃത്വത്തിലെ 30അംഗ സംഘം ആദ്യമായാണ് കേരളത്തിലെത്തിയത്. ബന്ധുക്കളായ നാല് കുടുംബമാണ് സംഘത്തിലുള്ളത്. വൻനഗരങ്ങളിൽ നിന്ന് ശേഖരിക്കുന്ന വാഹനലീഫുകൾ ഉപയോഗിച്ചാണ് ആയുധ നി൪മാണം. കൺമുന്നിൽവെച്ചുതന്നെ നി൪മിച്ചുനൽകുന്നതിനാൽ ആയുധങ്ങൾക്ക് ആവശ്യക്കാരും ഏറെയാണ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.