മൊയ്ലിക്കും അംബാനിക്കുമെതിരെ വീണ്ടും ആപ്

ന്യൂഡൽഹി: റിലയൻസിൻെറയും ഉടമ മുകേഷ് അംബാനിയുടെയും താൽപര്യങ്ങളാണ് പെട്രോളിയം, പരിസ്ഥിതി മന്ത്രാലയങ്ങളെ നിയന്ത്രിക്കുന്ന മന്ത്രി എം. വീരപ്പമൊയ്ലി സംരക്ഷിക്കുന്നതെന്ന് ആം ആദ്മി പാ൪ട്ടി. റിലയൻസിനു വേണ്ടി ‘കോൺഗ്രസിൻെറ കട’ നടത്തുകയാണ് മൊയ്ലിയെന്നും പാ൪ട്ടി നേതാവും മുതി൪ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷൺ ആരോപിച്ചു.
വിവിധ ഉദാഹരണങ്ങൾ പ്രശാന്ത് ഭൂഷൺ വാ൪ത്താസമ്മേളനത്തിൽ മുന്നോട്ടുവെച്ചു. മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളുടെ കാര്യവും, അതു നിയന്ത്രിക്കാനും പ്രകൃതി സംരക്ഷിക്കാനും ബാധ്യതപ്പെട്ട പരിസ്ഥിതി മന്ത്രാലയത്തിൻെറ ചുമതലയും ഒരു മന്ത്രിതന്നെ നി൪വഹിക്കുന്നത് പൊതുതാൽപര്യത്തിന് നിരക്കുന്നതല്ല. പ്രകൃതിവാതകം ഖനനം ചെയ്യുന്നതിന് അനുമതി നേടിയ റിലയൻസിന് വാതകവില ഏപ്രിൽ ഒന്നുമുതൽ ഇരട്ടിപ്പിച്ചു നൽകുന്നതിനുള്ള തീരുമാനം റദ്ദാക്കാൻ കഴിയില്ളെന്നാണ് മൊയ്ലി പറയുന്നത്. 10 വ൪ഷമായി മരവിപ്പിച്ചു നി൪ത്തിയ ജനിതകവിള പരീക്ഷണം മുന്നോട്ടു കൊണ്ടുപോകാൻ മൊയ്ലി അനുമതി നൽകുകയാണ്. ഒ.എൻ.ജി.സിയുടെ ചെയ൪മാൻ സുധീ൪ വാസുദേവക്ക് നിയമന കാലാവധി നീട്ടിക്കൊടുത്തതിനു പിന്നിലും വഴിവിട്ട കളികളുണ്ട്. സത്യസന്ധനായ ഹൈഡ്രോകാ൪ബ൪ ഡയറക്ട൪ ജനറലായ ആ൪.എൻ ചൗബെയെ പദവിയിൽ നിന്ന് മാറ്റി.  മുകേഷ് അംബാനിക്ക് വലിയ സംരക്ഷണങ്ങളും ഇളവുകളുമാണ് യു.പി.എ സ൪ക്കാ൪ നൽകുന്നത്. മുകേഷ് ഉൾപ്പെട്ട കള്ളപ്പണ ഇടപാടിനെക്കുറിച്ച് വിശദാംശങ്ങൾ ലഭ്യമായിട്ടും അന്വേഷിക്കാൻ സ൪ക്കാ൪ തയാറാവുന്നില്ല. കള്ളപ്പണ ഇടപാടിനെക്കുറിച്ച് 2011 ആഗസ്റ്റിൽ സിങ്കപ്പൂരിലെ ഇന്ത്യൻ ഹൈകമീഷൻ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ബയോമെട്രിക്സ് മാ൪ക്കറ്റിങ് ലിമിറ്റഡ് എന്ന കമ്പനി വഴി 6530 കോടി രൂപ ഇന്ത്യയിലേക്കത്തെിയെന്നാണ് ഹൈകമീഷൻ ചൂണ്ടിക്കാണിച്ചത്. ആസ്തിയൊന്നുമില്ലാത്ത ഒരു ഒറ്റമുറി കമ്പനി മാത്രമാണിതെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.