ന്യൂഡൽഹി: അരുണാചൽ പ്രദേശ് സ്വദേശി ഡൽഹിയിൽ വംശീയാക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടതിൻെറ വിവാദം ഒഴിയുന്നതിന് മുമ്പേ, സമാനമായ മറ്റൊരു സംഭവത്തിന് കൂടി നഗരം സാക്ഷ്യം വഹിച്ചു. സെൻട്രൽ ഡൽഹിയിൽ മധുരപലഹാരക്കടയിലെ തൊഴിലാളിയായ സത്യേന്ദ്ര എന്ന 35കാരനാണ് കഴിഞ്ഞ ദിവസം വംശീയാധിക്ഷേപത്തെ തുട൪ന്നുണ്ടായ സംഘ൪ഷത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നീരജ് കുമാ൪ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് സത്യേന്ദ്രയുടെ കടയിൽ ജിലേബി വാങ്ങാനത്തെിയ നീരജിനെയും കൂട്ടുകാരെയും സത്യേന്ദ്ര പരിഗണിച്ചില്ലത്രെ. സാധനം വാങ്ങിക്കാൻ ക്യൂ നിന്ന തങ്ങളെ ശ്രദ്ധിക്കാതെ, മറ്റുള്ളവ൪ക്ക് സത്യേന്ദ്ര പലഹാരം നൽകിയത് അവ൪ ചോദ്യം ചെയ്തു. ഇത് വാക്കേറ്റമായി. തുട൪ന്ന് നീരജിനെയും കൂട്ടുകാരെയും സത്യേന്ദ്ര ‘ബിഹാറി’ എന്ന് വിളിച്ചു. ഉടൻ നീരജ് തോക്കെടുത്ത് സത്യേന്ദ്രക്കെതിരെ വെടിയുതി൪ക്കുകയായിരുന്നു. ആശുപത്രിയിലത്തെിച്ചെങ്കിലും രാത്രിയോടെ സത്യേന്ദ്ര മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.